Serengeti National Park സെരെൻഗറ്റി ദേശീയോദ്യാനം


സെരെൻഗറ്റി ദേശീയോദ്യാനം, ടാൻസാനിയയിലെ മാരാ, സിറിയു മേഖലകളിലെ സെരെൻഗെറ്റി ജൈവവ്യവസ്ഥയിലുൾപ്പെട്ട ഒരു ദേശീയോദ്യാനമാണ്. വർഷം തോറുമുള്ള 1.5 മില്ള്യണിലധികം വരുന്ന വെള്ളത്താടിയുള്ള വൈൽഡ്ബീസ്റ്റുകളുടെയും 250,000 ത്തിലധികം സീബ്രകളുടേയും, നിരവധി നൈൽ മുതലകളുടേയും തേൻകരടികളുടേയും ദേശാന്തരഗമനത്തിന് പ്രസിദ്ധമാണിവിടം.


1892 ൽ ആദ്യ യൂറോപ്യൻ പര്യവേക്ഷനായ ആസ്ട്രിയൻ സ്വദേശി ഓസ്കാർ ബൌമാൻ ഇവിടെ സന്ദർശിക്കുന്നതിന് ഏകദേശം 200 വർഷങ്ങൾക്കു മുമ്പുതന്നെ മാസായി ജനങ്ങൾ, കിഴക്കൻ മാര പ്രവിശ്യയിലെ “അനന്തമായ സമതലങ്ങൾ” എന്നു പേരിട്ടു വിളിച്ചിരുന്ന തുറസായ സമതലങ്ങളിൽ തങ്ങളുടെ കന്നുകാലികളെ മേയിച്ചിരുന്നു. മാസായി വർഗ്ഗക്കാർ അവരുടെ ഭാഷയിൽ ഈ സ്ഥലത്തെ വിളിച്ചിരുന്ന siringet എന്ന വാക്കിൻറെ ഏകദേശരൂപമാണ് "Serengeti" എന്ന വാക്ക്. ഇതിനർത്ഥം "the place where the land runs on forever" എന്നാണ്.

സെരെൻഗറ്റിയിൽ ആദ്യം പ്രവേശിച്ച അമേരിക്കക്കാരൻ സ്റ്റെവർട്ട് എഡ്വേർഡ് വൈറ്റ് ആയിരുന്നു. വടക്കൻ സെരെൻഗെറ്റിയിൽ 1913 ൽ താൻ നടത്തിയ പര്യവേക്ഷണങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1913 ൽ സെറെൻഗെറ്റിയിൽ സ്റ്റെവർട്ട് എഡ്വേർഡ് വൈറ്റിന്റെ സെറങ്കറ്റിയിൽ പ്രവേശിച്ച ആദ്യത്തെ അമേരിക്കക്കാരൻ.

1920 കളിൽ അദ്ദേഹം സെരെൻഗറ്റിയിൽ തിരിച്ചെത്തുകയും മൂന്നു മാസക്കാലം സെറോനെരയ്ക്കു ചുറ്റുമുള്ള പ്രദേശത്തു പാളയമടിക്കുകയും ചെയ്തു. ഈ സമയത്ത്, അദ്ദേഹവും കൂട്ടാളികളും അമ്പത് സിംഹങ്ങളെയാണ് വെടിയുതിർത്തു കൊന്നത്.

ടാൻസാനിയയുടെ ഏറ്റവും പഴയ ദേശീയ ഉദ്യാനമാണ് ഈ പാർക്ക്, രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലായി ഇപ്പോഴും നിലകൊള്ളുന്നു. ലേക്ക് മന്യാര ദേശീയോദ്യാനം, ടരൻഗിരെ ദേശീയോദ്യാനം, അരുഷ ദേശീയോദ്യാനം, ങ്കൊറോങ്കോറോ കൺസർവേഷൻ ഏരിയ എന്നിവ ഉൾക്കൊള്ളുന്ന വടക്കൻ സഫാരി സർക്യൂട്ടിൻറെ പ്രധാന ആകർഷണമാണ് സെരെൻഗറ്റി. ഈ സർക്യൂട്ടിലാകെ 2,500 സിംഹങ്ങളും 1 മില്ല്യൺ വൈൽഡ്ബീസ്റ്റുകളുമുണ്ട്. 

സിംഹങ്ങളുടെ അനിയന്ത്രതമായ വേട്ടയിൽ അവയുടെ എണ്ണം അപകടകരമാംവണ്ണം കുറയുന്നതിനാൽ, ബ്രിട്ടീഷ് അധിനിവേശ ഭരണകൂടം 1921-ൽ പ്രദേശത്ത് 800 ഏക്കർ (3.2 കിമീ2) വിസ്തൃതിയിൽ ഒരു ഭാഗിക ഗെയിം റിസർവ് രൂപകൽപ്പന ചെയ്തിരുന്നു. 1951 ൽ സ്ഥാപിതമായ സെരെൻഗെട്ടി ദേശീയോദ്യാനത്തിൻറെ അടിത്തറയായി ഭവിച്ചു ഈ പ്രവർത്തനങ്ങൾ.

1950 കളിൽ ബെർഹാർഡ് ഗ്രിസ്മെക്കിൻറെയും (Bernhard Grzimek) അദ്ദേഹത്തിൻറെ പുത്രൻ മൈക്കേളിൻറയും പ്രാരംഭ ഡോക്യുമെൻററി, പുസ്തകം എന്നിവ സെരെൻഗറ്റിയ്ക്ക് വളരെയധികം പ്രശസ്തി ചാർത്തിക്കൊടുത്തു. രണ്ടുപേരും ഒരുമിച്ചു ചേർന്നു തയ്യാറാക്കിയ പുസ്തകവും “സെരെഗെറ്റി ഷാൽ നോട്ട് ഡൈ” എന്ന പേരിലുള്ള ഡോക്യുമെൻററി സിനിമയും വ്യാപകമായി തിരിച്ചറിയപ്പെടുകയും ആദ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സംരക്ഷണ ഡോക്യുമെൻററിയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.


വന്യജീവിസംരക്ഷണത്തിൻറെ ഭാഗമെന്ന നിലയിൽ ബ്രിട്ടീഷുകാർ, ദേശീയോദ്യാനമേഖലയിലെ താമസക്കാരായിരുന്ന മാസായി ജനവർഗ്ഗത്തെ 1959 ൽ പ്രദേശത്തുനിന്ന് നിർബന്ധിതമായി ങ്കൊറൊങ്കോറോ കൺസർവേഷൻ ഏരിയയിലേയ്ക്ക് നീക്കം ചെയ്തിരുന്നു. കൊളോണിയൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ബലപ്രയോഗം, സമ്മർദ്ദം വഞ്ചന എന്നിവയ്ക്കുമെതിരെ ഇന്നും വിവാദങ്ങളും അവകാശവാദങ്ങളും നിലനിൽക്കുന്നു.   

credits wikipedia

Share this

Related Posts

Previous
Next Post »