എക്വഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.
തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. ചാൾസ് ഡാർവിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.
ഇക്വഡോറിലെ ഭരണകൂടം ദ്വീപുകളിലെ ആകെ ഭൂമിയുടെ 97% ദേശീയോദ്യാനത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.3% ഭൂമിയാണ് തദ്ദേശവാസികൾക്ക് വിതരണം ചെയ്തത്.
1971-ൽ ഇക്വഡോർ സർക്കാർ സാന്താക്രൂസ് ദ്വീപിൽ പാർക്കിന്റെ നടത്തിപ്പിനായി ഒരു സൂപ്രണ്ടിനെയും മറ്റ് ഉദ്യോഗസ്ഥന്മാരേയും നിയമിച്ചു.1973 ആയതോടെ കൃത്യമായ പരിപാലന പരിപാടികൾ ആസൂത്രണം ചെയ്തു.ഇതിനായി 40 ഉദ്യോഗസ്ഥരെ നിയമിച്ചു.ചാൾസ് ഡാർവിൻ റിസർച്ച് സ്റ്റേഷൻ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.
യുനസ്കോ കടന്നു വരുന്നത് അതിനു ശേഷം 6 വർഷങ്ങൾ കഴിഞ്ഞാണ്.ആത് 1979-ൽ മാനവ കുലത്തിന്റെ പ്രകൃതിദത്ത പൈതൃകോദ്യാനമായി ഈ ദ്വീപുകളെ പ്രഖ്യാപിച്ചു.അങ്ങനെ ദേശീയോദ്യാനത്തിന് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കി.1986-ൽ ഈ ദ്വീപുകളെ സംരക്ഷിക്കപ്പെടേണ്ട ജൈവ മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.ഈ ദ്വീപുകളിലെ ജീവികളുടെ അപൂർവതയും ശാസ്ത്രീയവും വിദ്യാഭ്യാസപരമായി ഇതിനുള്ള പ്രത്യേഖതയും കണക്കിലെടുത്തായിരുന്നു ഈ നടപടി.വീണ്ടും 2007-ൽ യുനസ്കോ ഗാലപ്പഗോസ് ദ്വീപുകളുടെ സംരക്ഷണക്കെത്തി.മനുഷ്യരുടെ ഇടപെടൽ കൊണ്ട് അപകടത്തിലാവാൻ ഇടയുള്ള ലോക പൈതൃക പട്ടികയിൽ ഈ ദ്വീപുകളെ ഉൾപ്പെടുത്തി.
വ്യത്യസ്തവും അപൂർവവുമായ നിരവധി ജീവികളുടെ ആവാസ മേഖലയാണ് ഗാലപ്പഗോസ് ദ്വീപ സമൂഹങ്ങൾ.ഇവിടുത്തെ വൻ കരയാമകൾ ഏതാണ്ട് 30 ലക്ഷം കൊല്ലം മുമ്പ് ഇവിടെ എത്തിയതായി വിശ്വസിക്കപ്പെടുന്നു.തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനോട് എറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാൻ ക്രിസ്റ്റബാളിലും എത്തിപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിച്ചു.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വർഷം വരെ കഴിയാനാകും എന്നതാണ്.ഈ പ്രത്യേകത മുതലെടുത്ത് നാവികർ യാത്രക്കിടയിൽ പുതുമാംസം തിന്നാനായി ഇവയെ വൻതോതിൽ പിടിച്ചു കൊണ്ടുപോകാൻ തുടങ്ങി.അവ പെട്ടെന്നു ചാവാത്തതു കാരണം കപ്പൽ യാത്രക്കിടയിൽ മാസങ്ങളോളം പുതുമാംസം തിന്നാം.ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ കരയാമകൾ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയിൽ നശിപ്പിക്കപ്പെട്ടു.മൂന്ന് ഇനങ്ങൾ ഭൂമുഖത്തു നിന്ന് പൂർണമായും അപ്രത്യക്ഷമായി.
നാലാമത്തെ ഇനമായ പിന്റയിലെ ഏക അംഗമായ ലോൺസം ജോർജ് ഇവിടുത്തെ അന്തേവാസിയാണ്.പിന്റാ ദ്വീപിൽ കാണപ്പെട്ടു വന്നിരുന്ന ഈ ജീവി വർഗത്തെ പുനരുത്പാതിപ്പിക്കാൻ ശ്രമങ്ഹൽ നടന്നു വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
ആറ് അഗ്നി പർവതങ്ങളാണ് ഈ ദ്വീപിൽ ഉള്ളത്.ഇക്വഡോർ,വൂൾഫ്,ഡാർവിൻ,അൽസെഡോ,സിറ നെഗ്ര,സെറോ അസോൾ.ഇവയിൽ ചിലത് ഇപ്പോഴും സജീവമാണ്.ഭൂഗർഭ ശാസ്ത്രജ്ഞരുടെ കണക്കിൽ ഗാലപ്പഗോസ് ദ്വീപുകൽ അത്ര പഴക്കം ചെന്നവയല്ല.പലതും പല കാലത്താണ് രൂപപ്പെട്ടത്.എറ്റവും പഴയ ദ്വീപുകൾക്ക് 20 ലക്ഷം വർഷങ്ങളോളം പഴക്കം ഉണ്ട്.പുതിയവക്ക് 10 ലക്ഷം വർഷത്തോളവും.
ഇസബേല ദ്വീപ് താരതമ്യേന പുതിയൊരു ദ്വീപാണ്.ഗാലപ്പഗോസ് ദ്വീപുകളിലെ എറ്റവും വലുതും.1640 ച. കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.ഇസബേല രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് ഇതിന് ഈ പേര് നൽകിയത്.ഭൂമധ്യ രേഖ ഈ ദ്വീപിന്റെ വടക്കു ഭാഗത്തു കൂടി കടന്നു പോകുന്നു.ലാവ ഒഴുകിപ്പരന്നുണ്ടായ ദ്വീപായതിനാൽ ഇവിടുത്തെ മണ്ണിന് ഇപ്പോവും ലാവയുടെ നിറമാണ്.അപൂർവ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ ദ്വീപ്.
credits wikipedia