Grand canyon ഗ്രാൻഡ് കാന്യൻ


കൊളറാഡോ നദിയുടെ ഭൗമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട ഒരു ബൃഹത് ഗിരികന്ദരമാണ്(Canyon) ഗ്രാൻഡ് കാന്യൺ(ഇംഗ്ലീഷ്: Grand Canyon). ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച ഒരു മഹാ വിള്ളലാണ് ഇത്. ലോകത്തിലെ 7 പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ് ഗ്രാൻഡ് കാന്യൻ. പ്രകൃതിയുടെ ഈ വിസ്മയം അമേരിക്കയിലെ അരിസോണയിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രാൻഡ് കാന്യനോടനുബന്ധിച്ച് 1919-ൽ സ്ഥാപിതമായതാണ് ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം.

അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ് വെൽറ്റ് , ഗ്രാൻഡ് കാന്യൺ പ്രദേശത്തിന്റെ സംരക്ഷണകാര്യങ്ങളിൽ ഉത്സുകനായിരുന്ന ഒരു പ്രമുഖ വ്യക്തിയായിരുന്നു. അദ്ദേഹം നിരവധി തവണ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.


446 കിലോമീറ്റർ നീളമുള്ള ഈ ഗിരികന്ദരത്തിന് 29കിലോമീറ്ററോളം വീതിയുണ്ട്. 1കിലോമീറ്ററിലധികം ആഴമുള്ള ഗർത്തങ്ങളാണ് ഇതിന്റെ ഗാഢത വർദ്ധിപ്പിക്കുന്നത്. അഗാധഗർത്തങ്ങളും, മലയിടുക്കുകളും, കുത്തനെയുള്ള താഴ്വരകളുമെല്ലാം കൂടിച്ചേർന്ന ഈ ഭൂപ്രകൃതി നിരവധി മനുഷ്യരുടെ മരണത്തിനും കാരണമായിട്ടുണ്ട്. 1870മുതൽ ഇവിടെവെച്ച് 600ലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അശ്രദ്ധയും, അധികമായ സാഹസികതയും മൂലമാണ് ഇവയിൽ പലമരണങ്ങളും സംഭവിച്ചിരിക്കുന്നത്.

ഗ്രാൻഡ് കാന്യണിന്റെ ഉദ്ഭവത്തെകുറിച്ച് ഭൗമശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കൊളറാഡോയുടെയും അതിന്റെ പോഷകനദികളുടേയും തുടർച്ചയായ അപരദനപ്രക്രിയയും അതേസമയത്തുതന്നെ കൊളറാഡോ പീഠഭൂമിക്കുണ്ടായ ഉയർച്ചയുടെയും ഫലമായാണ് ഗ്രാൻഡ് കാന്യൺ രൂപംകൊണ്ടതെന്ന് വിശ്വസിക്കുന്നു.

17 ദശലക്ഷം വർഷങ്ങളുടെ പഴക്കം ഗ്രാൻഡ് കാന്യണ് ഉണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. അന്നുമുതൽ തുടർച്ചയായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭൗമപ്രക്രിയയിലൂടെയാണ് ഗ്രാൻഡ് കാന്യണ് നാം ഇന്നു കാണുന്ന രൂപം കൈവന്നിരിക്കുന്നത്.

ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു. പ്യൂബ്ലോ ജനത ഗ്രാൻഡ് കാന്യണെ ഒരു പവിത്രഭൂമിയായാണ് കരുതിയിരുന്നത്. ഇവിടേക്ക് തീർത്ഥാടന യാത്രകളും ഇവർ നടത്തിയിരുന്നു. പൂർവ്വദേശത്ത് വളരെയധികം വർഷങ്ങളോളം അജ്ഞാതമായിരുന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത് സ്പെയിനിൽനിന്നുള്ള ഗ്രേസിയ ലോപ്പസ് ഡെ കരാഡെനാസാണ്. 1540ലായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്.

ഭൂതലത്തിൽ കൊളറാഡോ നദി തീർത്ത ഒരു വലിയ വിള്ളലാണ് ഗ്രാൻഡ് കാന്യൻ. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ ഗിരികന്ദരമല്ല(നേപ്പാളിലെ കാളി ഗണ്ഡകീ ഗിരികന്ദരത്തിന് ഗ്രാൻഡ് കാന്യനേക്കാൾ ആഴമുണ്ട് ). ഏറ്റവും വീതിയേറിയതുമല്ല (ഓസ്ട്രേലിയയിലെ ക്യാപേർടീ താഴ്വരക്ക് ഗ്രാൻഡ് കാന്യനേക്കാൾ ഏകദേശം ഒരുകിലോമീറ്ററോളം വീതിയുണ്ട് ). എന്നിരുന്നാലും ദൃഷ്ടിഗോചരമായ ഇതിന്റെ ഭീമാകാരത്വവും, വർണ്ണ വൈവിധ്യമാർന്ന ഭൂപ്രകൃതിയുമാണ് ഗ്രാൻഡ് കാന്യനെ ലോകത്തിൽ ഏറ്റവും പ്രശസ്തമാക്കുന്നത്. ചരിതാതീത കാലത്തോളം പഴക്കമുള്ള ശിലകളും ഈ ഭൗമാത്ഭുതത്തിൽ കണ്ടുവരുന്നു.

ഉന്നതിക്കനുസരിച്ച് ഗ്രാൻഡ് കാന്യൻ പ്രദേശത്തെ കാലാവസ്ത വ്യത്യസ്തപ്പെടുന്നു. പൊതുവെ വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. എങ്കിലും കാര്യമായ അവക്ഷേപണവും (Precipitation) ദ്വൈവാർഷികം ഈ പ്രദേശ്ത്ത് ലഭിക്കാറുണ്ട്. ഗ്രാൻഡ് കാന്യണിന്റെ സൗത്ത് റിം സമുദ്രനിരപ്പിൽനിന്നും 7000 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ആയതിനാൽ ശൈത്യകാലത്ത് ഈ പ്രദേശം ഹിമപാതത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. എന്നാൽ കൊളറാഡോ നദി ഒഴുകുന്ന പ്രദേശങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ശൃംഘങ്ങളിലേതിനേക്കാളും താരതമ്യേന ഊഷ്മാവ് ഈ പ്രദേശത്ത് കൂടുതലാണ്. അതേസമയം ഗ്രാൻഡ് കാന്യണിന്റെ നോർത്ത് 8000 അടി ഉയരത്തിലാണ് ഏതാണ്ട് വർഷം മുഴുവനും ഈ പ്രദേശത്ത് മഞ്ഞ് കാണപ്പെടുന്നു. ശൈത്യകാലങ്ങളിൽ ഈ പ്രദേശം അടച്ചിടാറുണ്ട്.

ഗ്രാൻഡ് കാന്യൻ പ്രദേശത്ത് അറിയപ്പെടുന്ന ഏകദേശം 1,737 സ്പീഷീസ് വൻസസ്യങ്ങളും, 167 പൂപ്പൽ ഇനത്തിൽ പ്പെടുന്ന സസ്യങ്ങളും, 64ശേവാലങ്ങളും 195 ലൈക്കൻ സ്പീഷിസുകളും കണ്ടെത്തിയിട്ടുണ്ട്. കൊളറാഡോ നദിയും ഗ്രാൻഡ് കാന്യണിലെ ഏറ്റവും ഉയർന്ന പ്രദേശവും തമിൽ 8000ത്തോളം അടികൾ വ്യത്യാസമുള്ളതാണ് ഈ സസ്യവൈവിധ്യത്തിന് ഒരു കാരണം. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള 63ഓളം സസ്യങ്ങൾക്ക് യു.എസ് ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസ്സ് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

credits wikipedia

Share this

Related Posts

Previous
Next Post »