Sailing stones പാറകളുടെ ചലനം


മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യോതൊരു ഇടപെടലുമില്ലാതെ തന്നെ പാറകൾ ദീർഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ്‌ പാറകളുടെ ചലനം അല്ലെങ്കിൽ ഒഴുകുന്ന കല്ലുകൾ.അമേരിക്കയിലെ ഡെത്ത് വാലി,റൈസ്‌ട്രാക്ക് പ്ലായ്സ് എന്നിവിടങ്ങളിൽ കാണുന്ന ഈ പ്രതിഭാസം നിരവധി പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. കല്ലുകളുടെ ഈ ചലനത്തിന്‌ പിന്നിലുള്ള ശക്തിയെ 2014 വരെ മനസ്സിലാക്കാനായിരുന്നില്ല. ഇതൊരു ഗവേഷണ വിഷയമായി തുടരുകയായിരുന്നു. ഒരു സംഘം ശ്രാസ്ത്രജ്ഞർ, 2014 ആഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തിയ നിരീക്ഷണങ്ങൾ അനുസരിച്ച് മഞ്ഞുവീണ് ചെളി പരുവമാകുന്ന നിലത്തിലൂടെ കാറ്റിന്റെ സഹായത്തിലാണ് ഈ കല്ലുകൾ ചലിക്കുന്നതെന്ന് കണ്ടെത്തി. ഈ കല്ലുകളുടെ ചലനം അവർ വീഡിയോയിൽ പകർത്തുകയും ചെയ്തു.
ഒരോ രണ്ട് വർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ മാത്രമേ റൈസ്‌ട്രാക്കിലെ കല്ലുകൾ ചലിക്കുകയുള്ളൂ. കല്ലുകൾ നീങ്ങുന്ന പ്രത്യേക പാതയും മൂന്ന് നാല്‌ വർഷങ്ങൾക്കുള്ളിലാണ്‌ രൂപാന്തരം പ്രാപിക്കുന്നത്. ചില കല്ലുകൾ ചലിക്കുന്നതിനിടയിൽ കീഴ്‌മേൽ മറിയുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യാം. ചലനത്തിന്റെ വേഗത ഒരു മിനിറ്റിൽ അഞ്ചു മീറ്റർ വരെ ചലിക്കാൻ ഇവയ്ക്കു കഴിയും എന്നും കണ്ടെത്തിയിട്ടുണ്ട്.

1948-ൽ ഭുഗർഭ ശാസ്ത്രജ്ഞരായ ജിം മക്കലിസ്റ്ററും അലൻ അഗ്ന്യുവും ഇവിടുത്തെ ബെഡ്റോക്കിൽ പഠനം നടത്തുകയും ചലിക്കുന്ന പാറകളുടെ കൃത്യമായ പാതകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലൈഫ് മാഗസിൻ ഇതിന്റെ ധാരാളം ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ധവിശ്വാസാധിഷ്ഠിതമായ വിശദീകരണങ്ങളും വളരെ സങ്കീർണ്ണമായ വ്യാഖ്യാനങ്ങളും പാറകളുടെ ഈ ചലത്തിന്‌ കാരണമായി കാലകാലങ്ങളിലായി പറഞ്ഞുവരുന്നു. തണുപ്പുകാലത്താണ്‌ മിക്ക പറകളും ചലിക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഐസിന്റെ ചെറിയ പാളികളും കാറ്റും ചേർന്നാണോ ഈ ചലനങ്ങൾ എന്ന് ശക്തമായി സംശയിക്കപ്പെടുന്നു. 36 കിലോഗ്രാം തൂക്കമുള്ള കല്ലാണ്‌ ഇതുവരെ ചലനമുണ്ടായവയിൽ ഏറ്റവും ഭാരമുള്ളത്. അര മൈൽ ദൂരം (800 മീറ്റർ) വരെ സഞ്ചരിച്ച കല്ലുകൾ രേഖപ്പെടുത്തീട്ടുണ്ട്. 1992-ലും, 1995-ലും അനുബന്ധപഠനങ്ങൾ നടക്കുകയുണ്ടായി.

credits wikipedia
wisdom net

The Door to Hell, Turkmenistan നരകത്തിന്റെ കവാടം



 ഇന്നത്തെ തുർക്ക്മെനിസ്താനിലുള്ള ദേർവേസ് ഗ്രാമത്തിലുള്ള ഒരു പ്രകൃതി വാതകനിക്ഷേപമാണ് നരകത്തിന്റെ കവാടം.1971 കണ്ടെത്തിയത് മുതൽ തീ കത്തിക്കൊണ്ടിരിക്കുന്നത് നരകത്തിന്റെ കവാടം എന്ന പേരിൽ അറിയപ്പെടുന്നത്. ഭൂമിക്കടിയിൽ നിന്നുള്ള വാതക പ്രവാഹമാണ് നിലക്കാത്ത തീക്കുള്ള ഇന്ധനം.

                                                       image courtesy  Huffington Post

1971ൽ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് സോവിയറ്റ് ശാസ്ത്രഞ്ജർ ഇവിടെ വാതക നിക്ഷേപം കണ്ടുത്തി. സംമ്പിൽ എടുക്കാൻ ഡ്രിൽ ചെയ്തപ്പോൾ 200 അടി വ്യാസത്തിൽ മണ്ണ് അടർന്നു ഗർത്തം രൂപപ്പെട്ടു. കുഴിയിൽ നിന്ന് വാതക പ്രവാഹം ഉണ്ടായി. വാതകത്തിൽ വിഷവാതകതിന്റെ അംശം കണ്ടെത്തിയതോടെ ഗ്രാമ വാസികളുടെ സുരക്ഷയെ കരുതി വാതകം കത്തിച്ചു കളയാൻ തീരുമാനിച്ചു തീയിട്ടു. രണ്ടാഴ്ച കൊണ്ട് വാതകം കതിതീരും എന്നു കരുതിയെങ്കിലും നാല്പതു വർഷമായിട്ടും കെടാതെ കത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രദേശം ഇപ്പോൾ ഒരു ടൂറിസ്റ്റ് അറ്റ്രാക്ഷൻ ആണ്

credits wikipedia
wisdom net

Voyager 1 വോയേജർ 1


സൗരയൂഥത്തെക്കുറിച്ചും അതിനു പുറത്തുള്ള നക്ഷത്രാന്തരീയ മാദ്ധ്യമത്തെക്കുറിച്ചും (Interstellar medium) പഠിക്കാൻ നാസ 1977ൽ വിക്ഷേപിച്ച ബഹിരാകാശപേടകമാണ് വോയേജർ 1. 722 കിലോഗ്രാം ഭാരമുള്ള ഈ പേടകം 22 ജൂലൈ 2017,ലേതു പ്രകാരം 39 years,10 months and 17 days ഭൂമിയിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും വിവരങ്ങൾ തിരിച്ച് ഭൂമിയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. 124.02 AU (1.855×1010 കി.മീ) ദൂരെയുള്ള വൊയേജർ ഏപ്രിൽ 2013ലെ കണക്കുപ്രകാരം ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള മനുഷ്യനിർമ്മിത വസ്തുവായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ഈ പേടകം സൗരയൂഥത്തിനു പുറത്തു കടന്ന് നക്ഷത്രാന്തരീയ മാദ്ധ്യമത്തിൽ കൂടിയാണ് യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്.

വോയേജർ 1-ഉം സഹോദര ഉപഗ്രഹമായ വോയേജർ 2-ഉം പ്രഥമ ദൗത്യം ദീർഘിപ്പിച്ച് സൗരയുധത്തിന്റെ അതിർവരമ്പുകളേക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു.കൈപ്പർ വലയം (Kuiper belt), സൗരമണ്ഡലം (heliosphere), നക്ഷത്രാന്തര തലം തുടങ്ങിയവയേക്കുറിച്ചുള്ള പഠനമാണ് ഇതിൽ പ്രധാനം. വോയേജറിന്റെ പ്രഥമ ദൗത്യം 1980, നവംബർ 20-നു സമാപിച്ചു. 1979-ൽ വ്യാഴത്തിന്റെ 1980-ൽ ശനിയുടെയും ഘടനെയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് വോയേജറിന്റെ പ്രഥമ ദൗത്യം നാസ അവസാനിപ്പിച്ചത്.സൗരയൂഥത്തിലെ രണ്ട് വലിയ ഗ്രഹങ്ങളുടേയും അവയുടെഉപഗ്രഹങ്ങളുടേയും വിശദമായ ചിത്രങ്ങൾ ലഭ്യമാക്കിയത് വോയേജർ 1 ആണ്.
1960-കളിൽ ആണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഒരു ബൃഹത് ബഹിരാകാശ പര്യടനം നടത്തണം എന്ന ആശയം മുന്നോട്ടു വെക്കപ്പെട്ടത്. ഈ ആശയത്തിന്റെ പിൻപറ്റി നാസ 1970-കളിൽ ഈ ദൗത്യത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അന്ന് നവീനമായിരുന്ന ഗുരുത്വാകർഷണ സഹായക സാങ്കേതിക വിദ്യയുടെ (Gravitiy assist) ഉപയോഗം വഴി ഒരു ശൂന്യാകാശ പേടകത്തെ സൗരയൂഥത്തിന്റെ വിദൂര പ്രദേശങ്ങളിൽ എത്തിക്കാം എന്നുനാസ കണക്കുകൂട്ടി. ഇതിനനുകൂലമാകുന്ന തരത്തിൽ ഗ്രഹങ്ങൾ ഒരു പ്രത്യേക രീതിയിൽ അണിചേരപ്പെടുന്ന സമയം കൂടിയായിരുന്നു അത്.

ഗുരുത്വാകർഷണ സഹായക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകവഴി ഒരു പേടകത്തിന് ഏറ്റവും കുറച്ച് ഇന്ധനം ഉപയോഗിച്ച് ഏറ്റവും കൂറഞ്ഞ സമയത്തിനുള്ളിൽ നാലു വാതകഭീമൻ ഗ്രഹങ്ങളെ (വ്യാഴം, ശനി,യുറാനസ്, നെപ്റ്റ്യൂൺ) സന്ദർശിക്കാൻ സാധിക്കുമായിരുന്നു. തുടക്കത്തിൽ വോയേജർ 1 രൂപകൽപ്പന ചെയ്തിരുന്നത് മാരിനർ ദൗത്യത്തിലെ മാരിനർ 11 ആയിട്ടായിരുന്നുവെങ്കിലും ദൗത്യത്തിനുള്ള നിക്ഷേപത്തിൽ കുറവു വന്നതോടെ ദൗത്യംശനിയേയും വ്യാഴത്തേയുംഅടുത്തുകൂടി പറന്ന് പഠനം നടത്തുന്നതിനായി മാത്രം വെട്ടിച്ചുരുക്കേണ്ടതായി വന്നു. ദൗത്യം മുന്നേറിയപ്പോൾ, മാരിനർ ദൗത്യങ്ങളിൽ നിന്ന് പേടകത്തിന്റെ രൂപകൽപ്പനയിൽ കാര്യമായി വ്യത്യാസങ്ങൾ വന്നതോടെ പേര് വൊയേജർ എന്നാക്കി മാറ്റുകയായിരുന്നു.





ബുദ്ധിയുള്ള അന്യഗ്രഹജീവികൾ എന്നെങ്കിലും കണ്ടെത്തും എന്ന പ്രതീക്ഷയിൽ, രണ്ടു വോയേജർ ശൂന്യാകാശപേടകങ്ങളിലും ഓരോസ്വർണ്ണ ഫലകങ്ങൾ വീതം ഘടിപ്പിച്ചിരുന്നു. രണ്ടു ഫലകങ്ങളിലും ഭൂമിയുടെ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. ഭൂമിയുടെ ചിത്രങ്ങൾക്കു പുറമേ, അതിലെ ജീവിവർഗ്ഗങ്ങൾ, ശാസ്ത്ര നിരീക്ഷണങ്ങൾ, സംഭാഷണ രൂപത്തിലുള്ള അഭിവാദ്യങ്ങൾ (ഉദാഹരണത്തിന്, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജെനറൽ, അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രത്തലവൻ തുടങ്ങിയവരുടെ ആശംസകൾ) പലതരം സംഭാഷണങ്ങൾ, തിമിംഗിലങ്ങളുടെ ശബ്ദം, മനുഷ്യക്കുഞ്ഞിന്റെ കരച്ചിൽ, തിരമാലകളുടെ ആരവം, പലതരം സംഗീതങ്ങൾ തുടങ്ങി ഭൂമിയിൽ നിന്നുള്ള നാനാവിധമായ ശബ്ദങ്ങൾ എന്നിവയും ഈ സുവർണ്ണ ഫലകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംഗീതങ്ങളുടെ കൂട്ടത്തിൽമൊസാർട്ട്, ബ്ലൈൻഡ് വില്ലി ജോൺസൺ എന്നിവരുടെ സൃഷ്ടികളും ചക് ബെറിയുടെ ജോണി ബി. ഗുഡിയുംഉൾപ്പെടുത്തിയിരിക്കുന്നു.
വോയേജർ 1 നിർമ്മിച്ചത് ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലാണ്. വോയേജറിന് 16 ഹൈഡ്രസീൻത്രസ്റ്ററുകൾ ഉണ്ട്. പേടകത്തിന്റെ അച്ചുതണ്ട് മൂന്ന് ആക്സിസുകളിലും സ്ഥായിയായി നിലനിർത്തുന്നതിനാവശ്യമായഗൈറോസ്കോപ്പുകൾ, പേടകത്തിന്റെ റേഡിയോ ആന്റിന ഭൂമിയിലേക്കു തന്നെ തിരിഞ്ഞിരിക്കുന്നതിനു വേണ്ടിസൂര്യനേയും കാനോപസ്നക്ഷത്രത്തേയും പ്രമാണീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവയും വോയേജറിൽ ഉണ്ടായിരുന്നു. മേൽപ്പറഞ്ഞ ഘടകങ്ങളെ എല്ലാം ചേർത്ത് പൊതുവേ ആറ്റിറ്റ്യൂഡ് ആൻഡ് ആർട്ടിക്കുലേഷൻ നിയന്ത്രണ സംവിധാനം (Attitude and Articulation Control Subsystem) അഥവാ AACS എന്നു വിളിക്കുന്നു. ഇതിൽ തന്നെ പ്രധാനപ്പെട്ട ഉപകരണങ്ങളുടെ കരുതൽ ശേഖരവും അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയും വിധം 8 അധിക ത്രസ്റ്ററുകളും സൂക്ഷിച്ചിട്ടുണ്ട്. പര്യ്വേഷണ യാത്രക്കിടയിൽ ഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ശൂന്യാകാശ വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിനായി 11 ശാസ്ത്രീയ ഉപകരണങ്ങളും വോയേജറിൽ സൂക്ഷിച്ചിരുന്നു.
സൗരയൂഥവും കടന്ന് വളരെ ദൂരേക്കു സഞ്ചരിക്കാൻ തക്കവിധം ശേഷിയുള്ള റേഡിയോആശയവിനിമയ സംവിധാനങ്ങളാണ് വോയേജറിനായി രൂപകൽപന ചെയ്തിരുന്നത്. 3.7 മീറ്റർ വ്യാസമുള്ളപരവലയാകൃതിയിലുള്ളആന്റിനയാണ് (Parabolic high gain antenna) പ്രധാനഘടകങ്ങളിലൊന്ന് . ഈ ആന്റിന ഉപയോഗിച്ചാണ് ഭൂമിയിലുള്ള മൂന്ന് ഡീപ്പ് സ്പേസ് നെറ്റ്്വർക്ക് സ്റ്റേഷനുകളുമായി റേഡിയോ തരംഗങ്ങൾ മുഖേന വോയേജർ 1ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.മോഡുലേഷൻ നടത്തിയ ഈ തരംഗങ്ങൾ S-ബാൻഡിലും (ഏകദേശം 13 സെന്റിമീറ്റർ തരംഗ ദൈർഘ്യം) X-ബാൻഡിലുമാണ് (ഏകദേശം 3.6 സെന്റിമീറ്റർ തരംഗ ദൈർഘ്യം) പ്രക്ഷേപണം ചെയ്യപ്പെടുന്നത്. വ്യാഴത്തിന് സമീപത്തു നിന്ന് ഒരു സെക്കന്റിൽ 115.2 കിലോ ബിറ്റുകൾ എന്ന നിരക്കിൽ വരെയും, അതിനേക്കാൾ കൂടിയ ദൂരത്തിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിലെങ്കിലും വിവരങ്ങൾ ഭൂമിയിലേക്കയക്കാൻ ഈ തരംഗങ്ങൾ വഴി വോയേജർ 1ന് സാധിച്ചു.
ഭൂമിയുമായി നേരിട്ടു ആശയവിനിമയം നടത്താൻ കഴിയാതെ വരുന്ന അവസരങ്ങളിൽ, വോയേജർ 1ന് അതിലെ ഡിജിറ്റൽ ടേപ്പ് റെക്കോഡർ മുഖേന 62,500 കിലോബൈറ്റ് വരെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനും പിന്നീട് അനുകൂല സാഹചര്യങ്ങളിൽ സംപ്രേക്ഷണം ചെയ്യാനും കഴിയും. വോയേജർ 1ലേക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ എടുക്കുന്ന സമയം t = D/c എന്ന ലളിതമായ സമവാക്യം ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ഈ സമവാക്യത്തിൽ, D എന്നത് ഭൂമിയിൽ നിന്നും വോയേജറിലേക്കുള്ള നേർരേഖാ ദൂരവും, cപ്രകാശവേഗതയുമാണ് (ഏകദേശം 300,000 കി.മീ/സെക്കന്റ്).
പത്തു വർഷം മാത്രം ആയുസ് കണക്കാക്കി വിക്ഷേപിച്ച വോയജർ പേടകങ്ങൾ, വിക്ഷേപണത്തിന്റെ മുപ്പത്തിയാറാം വർഷമായ 2013ൽ സൌരയൂഥത്തിന് പുറത്തേക്കു കടക്കുന്നതായുള്ള സൂചനകൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സൌരയൂഥം കടന്നു നക്ഷത്രാന്തരലോകത്തേക്കെത്തുന്ന മനുഷ്യനിർമ്മിതമായ ആദ്യവസ്തുവാണ് വോയേജർ.

credits wikipedia


Dead sea ചാവുകടൽ


ഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ. (Dead Sea)(Hebrew: יָם הַ‏‏מֶ‏ּ‏לַ‏ח‎, Yām Ha-Melaḥ, "Sea of Salt"; Arabic: ألبَحْر ألمَيّت)-അൽ ബഹ്‌റുൽ മയ്യിത്. ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്. ആണ്ടു പോവില്ല എന്നതാണ് ഈ തടാകത്തിന്റെ ഒരു പ്രത്യേകത. ഇതിന്‌ സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്‌. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന്‌ മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്. ഉയർന്ന അളവിലുള്ള ലവണാംശം കാരണമായി തന്നെ ഈ പ്രദേശം ജന്തുവളർച്ചയെ പോഷിപ്പിക്കുന്നില്ല.

അറബിയിൽ ഇതിനെ About this sound അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്നു, അത്രയൊന്നു പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ഹീബ്രുവിൽ യാം ഹ-മെലാഹ് (ഉപ്പിന്റെ കടൽ) അല്ലെങ്കിൽ യാം ഹ-മാവെത് (ים המוות, "മരണത്തിന്റെ കടൽ") എന്നോ വിളിക്കുന്നു. പ്രാചീന കാലത്ത് യാം ഹ-മിസ്റാഹി (ים המזרחי, "കിഴക്കൻ കടൽ") അല്ലെങ്കിൽ യാം ഹ-അറവ (ים הערבה, "അറവയുടെ കടൽ") എന്നിങ്ങനെ വിളിക്കപ്പെട്ടിരുന്നു. ഗ്രീക്കുകാർ ഇതിനെ ലേക്ക് അസ്ഫാൾട്ടിറ്റെസ് (Attic Greek ἡ Θάλαττα ἀσφαλτῖτης, hē Thálatta asphaltĩtēs) എന്ന് വിളിച്ചു.

ഭൂമിയിലെ കരഭാഗത്തെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. 80 കി. മീ. നീളവും 18 കി. മീ. വീതിയും ഉള്ള ഇതിന്റെ വടക്കേ പകുതി ജോർദാ‍നുള്ളതാകുന്നു. തെക്കേ പകുതി ജോർദാനും ഇസ്രാ‍യേലിനുമുള്ളതാകുന്നു. എന്നിരുന്നാലും 1967-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇതിന്റെ പടിഞ്ഞാറൻ ഭാഗത്തെ മുഴുവൻ ഭാഗവും ഇസ്രായേലിന്റെ പക്കലാണുള്ളത്. പടിഞ്ഞാറ് ജൂദായിയുടെയും കിഴക്ക് ജോർദാനിയൻ പീഠഭൂമികളുടെയും ഇടയിൽ ചാവുകടൽ സ്ഥിതിചെയ്യുന്നു. ജോർദാൻ നദിയിൽ നിന്നണ് ചാവുകടലിലേക്ക് വെള്ളമെത്തുന്നത്. ഈ ഭാഗത്തെ ആകെയുള്ള ജല സ്രോതാസായ ജോർദാൻ നദിയിലെ പരമാവധി ജലം കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കുന്നതുകൊണ്ട് ചാവുകടലിലേക്കുള്ള ജല പ്രവാഹം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇതുമൂലം ചാവുകടലിന്റെ നീളവും വീതിയും കുറഞ്ഞുവരികയാണ്. ഓരോ വർഷവും ജലനിരപ്പിൽ ഏതാണ്ട് ഒരു മീറ്ററോളം കുറവുണ്ടാകുന്നു. 1975 മുതൽ 2009 വരെയുള്ള കാലയളവിൽ കടലിലെ ജലനിരപ്പിൽ 25 മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്.

ലവണങ്ങളുടെ അളവ് വളരെ കൂടിയ ഈ തടാകത്തിൽ ജീവജാലങ്ങളുടെ നിലനിൽപ് അസാദ്ധ്യമായതിനാലാണു് ചാവുകടൽ എന്നു പേർ ലഭിച്ചത്. വലിപ്പം വളരെ അധികമാണെന്നതിനാൽ കടൽ എന്ന് വിളിക്കുന്നു.

മഹാറിഫ്റ്റ് മലയോരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു നീണ്ട ചുഴിയിലാണ്‌ ചാവുകടലിന്റെ സ്ഥാനം. 6000 കി.മീ. നീളമുള്ള ഈ മഹത്തായ വിടവ് അഥവാ മഹാറിഫ്റ്റ് മലയോരം ടർക്കി യിലെ ടോറസ് മലനിരകൾ മുതൽ ദക്ഷിണാഫ്രിക്കയിലെ സാംബേസി വരെ നീണ്ടു കിടക്കുന്ന ഒന്നാണ്‌.

credits wikipedia
Great flood of 99 തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം

Great flood of 99 തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം

wisdom net





1924 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിലായികേരളത്തിൽ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ്തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. കൊല്ലവർഷം1099ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലുംകേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെതേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽസംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939ലും 1961ലും രണ്ടു കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.





മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചത്.ആലപ്പുഴ മുഴുവനായുംഏറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ പറയുന്നത്.മദ്ധ്യതിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു.മലബാറിലും പ്രളയം കനത്തതോതിൽ ബാധിച്ചു. കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേമലബാർ വെള്ളത്തിനടിയിലായി.കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു.പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി. ഭാരതപ്പുഴയുടെതീരങ്ങളിലെ ഇല്ലങ്ങളിൽആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്നി ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നുണ്ട്.
സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിൽ അത്ഭുതമില്ല . എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പോക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെസ്വിറ്റ്സർലാൻറ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാർ .ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളം. അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. 1924 ജൂലൈമാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ജൂലൈപകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയുംമാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്). തുടർന്നുള്ള ദിവസങ്ങളിൽ രാവും പകലും പെയ്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു .
അതേസമയം ഇപ്പോഴത്തെ ഹെഡ്‌വർക്ക്‌ ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്തും മലയിടിഞ്ഞു ഒരു 'അണക്കെട്ട്' ഉണ്ടായിരുന്നു. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വൻ തടാകമായി മാറി. മഴതുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി. ഈ മലവെള്ളപ്പാച്ചിൽ അവസാനിപ്പിച്ചത് പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു.പള്ളിവാസലിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകൾ മണ്ണിനടിയിലായി.
പൂർണ്ണമായും തകർന്ന മൂന്നാറിനെ വീണ്ടും ഒരുയർത്തെഴുനേൽപ്പിനു സഹായിച്ചത് ബ്രിട്ടീഷുകാർ തന്നെ. വീണ്ടും തേയില നട്ടു, റോഡുകൾ നന്നാക്കി, മൂന്നാർ പഴയ മൂന്നാറായി. എന്നാൽ ആ വെള്ളപ്പൊക്കത്തിൽ മൂന്നാറിനു സംഭവിച്ച ഒരു വലിയ നഷ്ടമാണ് പിന്നീടൊരിക്കലും അവിടേയ്ക്ക് തീവണ്ടി ഓടിക്കയറിയിട്ടില്ല എന്നത്. മൂന്നാറിൽതീവണ്ടി ഉണ്ടായിരുന്നു എന്നതു തന്നെ ഇന്ന് ഒരു അത്ഭുതവാർത്തയാണ്.
പത്രവാർത്തകളിൽ
അക്കാലത്തെ പത്രങ്ങളിലും വെള്ളപ്പൊക്ക വാർത്തകൾ മാത്രമാണുണ്ടായിരുന്നത്.
  • "ഇന്നുച്ച വരെ വെള്ളം കുറേശെയായി താണുകൊണ്ടിരുന്നു. പിന്നീട് താഴുന്നില്ലെന്നു തന്നെയല്ല, അൽപാൽപം പോങ്ങിക്കൊണ്ടിരിക്കുന്നതായും കാണുന്നു.മഴയും തുടരെ പെയ്തുകൊണ്ടിരിക്കുന്നതിനാൽ ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങൾ ഭയവിഹ്വലരായിത്തീർന്നിരിക്കുന്നു".
  • "ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളംആറിൽകൂടി അനവധി ശവങ്ങൾ, പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപ്പോയ്ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അതിനടുത്ത ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പോങ്ങിയതായും അറിയുന്നു. അധികവും ഇടനാട്, മംഗലം, കൊടയാട്ടുകര ഈ തീരങ്ങളിലാണ് അടിഞ്ഞിരിക്കുന്നത്".
  • "പീരുമേടിനും മുണ്ടക്കയത്തിനുംമദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാൽ അനേകം പോത്തുവണ്ടികൾക്കും വണ്ടിക്കാർക്കും അപകടം പറ്റിയതായി അറിയുന്നു" എന്നാണു ഒരു റിപ്പോർട്ട്.
  • ചേർത്തലയിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ: വേമ്പനാട്ടു കായലിലെ കഠിനമായ വെള്ളപ്പൊക്കം നിമിത്തം കായൽത്തീരസ്ഥലങ്ങളും കായലിനോടു സംബന്ധിച്ച തോട്ടുതീരങ്ങളും ഇന്നലെയും ഇന്നും കൊണ്ട് മിക്കവാറും വെള്ളത്തിനടിയിലായിരിക്കുന്നു. സമുദ്രത്തിലെ ഉഗ്രമായ ക്ഷോഭം നിമിത്തം സമുദ്രജലം കരയിലെക്കടിച്ചു കയറുന്നതല്ലാതെ കായൽ വെള്ളം ലേശവും സമുദ്രത്തിലേക്ക് പോകുന്നില്ല".
ഇന്നും മഴക്കാലവുമായും വെള്ളപ്പൊക്കവുമായും ബന്ധപ്പെട്ട വാർത്തകളിൽ പത്രങ്ങളിലും ആനുകാലികങ്ങളിലും തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പരാമർശിക്കപ്പെടാറുണ്ട്.
സാഹിത്യത്തിൽ
കാക്കനാടന്റെ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായഒറോത "തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ"മീനച്ചിലാറ്റിലൂടെഒഴുകിയെത്തിയവളാണ്. പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെവെള്ളപ്പൊക്കത്തിൽ എന്ന കഥയിൽ വിഷയമാവുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപ്പിച്ച ആഘാതമാണ്.
credits wikipedia
wisdom net channel

Chili mining accident 2010 ചിലി ഖനി ദുരന്തം 2010


തെക്കേഅമേരിക്കൻ രാജ്യമായ ചിലിയിലെ കോപ്പിയാപ്പോ എന്ന സ്ഥലത്തെ സാൻ ജോസ് ഖനിയിൽ 2010 ഓഗസ്റ്റ് 5ന് മണ്ണിടിച്ചിലിനെത്തുടർന്ന് 33 തൊഴിലാളികൾ അകത്തു കുടുങ്ങിപ്പോകുകയുണ്ടായി. 69 ദിവസം ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ മുഴുവനും 2010 ഒക്ടോബർ 13-ന് അതിസാഹസികമായി രക്ഷപെടുത്തി. ആദ്യത്തെ തൊഴിലാളി ഖനിയിൽനിന്ന് ജീവനോടെ പുറത്തെത്തുമ്പോൾ ചിലിയിലെ സമയം അർദ്ധരാത്രി 12.10 (ഇന്ത്യൻ സമയം ഒക്ടോബർ 13 രാവിലെ 8.40). ഏതാണ്ട് 22 മണിക്കൂറോളം നീണ്ടുനിന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ രക്ഷാപ്രവർത്തനം രാത്രി 9.55-ന് (ഇന്ത്യൻ സമയം ഒക്ടോബർ 14-ന് രാവിലെ 6.25) അവസാനത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തിയശേഷം അവസാനിച്ചു.

ചിലിയിലെ സാൻജോസിൽ അറ്റക്കാമ മരുഭൂമിയിലാണ് ഈ ഖനി. വടക്കൻ ചിലിയിൽ കോപ്പിയാപ്പോയ്ക്ക് വടക്ക് 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഖനി മുമ്പും അപകടങ്ങൾക്ക് സാക്ഷിയാകുകയും അത്തരമൊരു അപകടത്തെത്തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. . ഖനിയുടെ പ്രവേശനകവാടം തകർന്നതിനെത്തുടർന്ന് ഭൂനിരപ്പിൽ നിന്നും 2,041 അടി താഴെയാണ് തൊഴിലാളികൾ അകപ്പെട്ടത്. ദുരന്തമുണ്ടായിപതിനേഴ് ദിവസത്തിനു ശേഷമാണ് ഉള്ളിലെ സുരക്ഷാ അറയിൽ അവരെല്ലാവരും ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ചിലി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.

ഫിനിക്സ് എന്ന പ്രത്യേകം തയ്യാറാക്കിയ പേടകം തുരങ്കത്തിലൂടെ ഖനിയിലേക്ക് കടത്തിവിട്ടുകൊണ്ട് ഖനിതൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഒക്ടോബർ 12-ന് രാത്രി 11.55-നാണ് (ഇന്ത്യൻ സമയം ഒക്ടോബർ 13-ന് രാവിലെ 8.25) തുടങ്ങിയത്. 16 മിനിറ്റിനുശേഷം ഫ്ളോറൻസിയോ അവാലോസ് എന്ന ആദ്യത്തെ തൊഴിലാളിയുമായി ഫിനിക്സ് തിരിച്ചെത്തി.  തുടർന്നുള്ള 22 മണിക്കൂറിനുള്ളിൽ ഖനിയിൽക്കുടുങ്ങിയ 33 തൊഴിലാളികളെയും രക്ഷപ്പെടുത്തി. പിന്നീട് ഇവരെയെല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എല്ലാവരും പൂർണ്ണ ആരോഗ്യവാന്മാരാണെന്നും അതിവേഗത്തിൽത്തന്നെ പഴയ ആരോഗ്യനില വീണ്ടെടുക്കുമെന്നും വ്യക്തമായി. ഒരു തൊഴിലാളിക്ക് ന്യൂമോണിയ പിടിപെട്ടിട്ടുണ്ട്. മറ്റു ചിലർക്ക് പല്ലിനും കണ്ണിനും ചെറിയ പരിക്കുകളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ വികസിച്ച ചെമ്പ് ഖനനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചിലി. ഇതിനെത്തുടർന്ന് ചെമ്പുല്പാദനത്തിൽ മുൻപന്തിയിലെത്താനും ചിലിക്ക് സാധിച്ചു. എന്നാൽ ഖനിയിലെ സുരക്ഷാസംവിധാനങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 2000-നുശേഷം ഓരോ വർഷവും 34 പേരെങ്കിലും ചിലിയിൽ ഖനിയപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് സെർഗ്നാജിയോമിൻ എന്ന ഏജൻസി നടത്തിയ കണക്കെടുപ്പിൽ വ്യക്തമാകുന്നത്. 2008-ൽ മാത്രം 48 പേർ ഇങ്ങനെ മരിച്ചിരുന്നു.‌

കോപ്പിയാപ്പോയിൽ അപകടത്തിനിരയായ ഖനി എംപ്രെസാ മിനേറ സാൻ എസ്റ്റെബാൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. സുരക്ഷാസംവിധാനമൊരുക്കുന്നതിൽ പലപ്പോഴും ഈ കമ്പനി പരാജയപ്പെട്ടിട്ടുണ്ട്. അതുവഴി ഒട്ടേറെ അപകടങ്ങൾക്ക് വഴിമരുന്നിടുകയും ഖനിതൊഴിലാളികൾ മരണത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.2004-2010 കാലയളവിനുള്ളിൽ മാത്രം സുരക്ഷാനിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് 42 തവണ കമ്പനിക്ക് പിഴയടക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. 2007-ൽ ഖനിയിലുണ്ടായ ഒരപകടത്തെതുടർന്ന് ഒരു തൊഴിലാളി മരിച്ചപ്പോൾ ബന്ധുക്കൾ നിയമപരമായി നേരിടുകയും ഖനി അടച്ചിടുകയും ചെയ്തു. പിന്നീട് 2008-ൽ എല്ലാ നടപടിക്രമങ്ങളും കാറ്റിൽപറത്തിക്കൊണ്ട് ഖനി വീണ്ടും തുറക്കുകയായിരുന്നു. ഈ പ്രശ്നം ഇപ്പോൾ അന്വേഷണത്തിലാണെന്നാണ് സെനറ്റർ ബാൽദോ പ്രൊക്കൂറിക്ക മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ചെലവ് ചുരുക്കന്നതിന്റെ ഭാഗമായി അറ്റക്കാമ മേഖലയിലെ 884 ഖനികളിലൊട്ടാകെ മൂന്ന് ഇൻസ്പെക്ടർമാരെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ.

തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന തൊഴിലാളികളാണ് ചിലിയിലെ ചെമ്പ് ഖനിയിൽ പ്രവർത്തിക്കുന്നത്.ഈ അപകടത്തെത്തുടർന്ന് ചിലിയിലെ ഖനിയിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എങ്കിലും സർക്കാരിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഉടമസ്ഥതയിലുള്ള ഖനികളിൽ താരതമ്യേന അപകടങ്ങൾ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പക്ഷേ സാൻജോസെ പോലുള്ള ചെറിയ ഖനികൾ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ട് കുപ്രസിദ്ധി നേടുകയും ചെയ്തിട്ടുണ്ട്.
ഈ സുരക്ഷാപ്രശ്നങ്ങൾ മറികടക്കാനെന്നോണം ഇവിടത്തെ തൊഴിലാളികൾക്ക് മറ്റു ഖനികളിലേക്കാൾ 20 ശതമാനം കൂടുതൽ വേതനമാണ് നൽകിവരുന്നത്.

Grand canyon ഗ്രാൻഡ് കാന്യൻ


കൊളറാഡോ നദിയുടെ ഭൗമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട ഒരു ബൃഹത് ഗിരികന്ദരമാണ്(Canyon) ഗ്രാൻഡ് കാന്യൺ(ഇംഗ്ലീഷ്: Grand Canyon). ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച ഒരു മഹാ വിള്ളലാണ് ഇത്. ലോകത്തിലെ 7 പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ് ഗ്രാൻഡ് കാന്യൻ. പ്രകൃതിയുടെ ഈ വിസ്മയം അമേരിക്കയിലെ അരിസോണയിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രാൻഡ് കാന്യനോടനുബന്ധിച്ച് 1919-ൽ സ്ഥാപിതമായതാണ് ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം.

അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ് വെൽറ്റ് , ഗ്രാൻഡ് കാന്യൺ പ്രദേശത്തിന്റെ സംരക്ഷണകാര്യങ്ങളിൽ ഉത്സുകനായിരുന്ന ഒരു പ്രമുഖ വ്യക്തിയായിരുന്നു. അദ്ദേഹം നിരവധി തവണ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.


446 കിലോമീറ്റർ നീളമുള്ള ഈ ഗിരികന്ദരത്തിന് 29കിലോമീറ്ററോളം വീതിയുണ്ട്. 1കിലോമീറ്ററിലധികം ആഴമുള്ള ഗർത്തങ്ങളാണ് ഇതിന്റെ ഗാഢത വർദ്ധിപ്പിക്കുന്നത്. അഗാധഗർത്തങ്ങളും, മലയിടുക്കുകളും, കുത്തനെയുള്ള താഴ്വരകളുമെല്ലാം കൂടിച്ചേർന്ന ഈ ഭൂപ്രകൃതി നിരവധി മനുഷ്യരുടെ മരണത്തിനും കാരണമായിട്ടുണ്ട്. 1870മുതൽ ഇവിടെവെച്ച് 600ലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അശ്രദ്ധയും, അധികമായ സാഹസികതയും മൂലമാണ് ഇവയിൽ പലമരണങ്ങളും സംഭവിച്ചിരിക്കുന്നത്.

ഗ്രാൻഡ് കാന്യണിന്റെ ഉദ്ഭവത്തെകുറിച്ച് ഭൗമശാസ്ത്രജ്ഞർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. കൊളറാഡോയുടെയും അതിന്റെ പോഷകനദികളുടേയും തുടർച്ചയായ അപരദനപ്രക്രിയയും അതേസമയത്തുതന്നെ കൊളറാഡോ പീഠഭൂമിക്കുണ്ടായ ഉയർച്ചയുടെയും ഫലമായാണ് ഗ്രാൻഡ് കാന്യൺ രൂപംകൊണ്ടതെന്ന് വിശ്വസിക്കുന്നു.

17 ദശലക്ഷം വർഷങ്ങളുടെ പഴക്കം ഗ്രാൻഡ് കാന്യണ് ഉണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. അന്നുമുതൽ തുടർച്ചയായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭൗമപ്രക്രിയയിലൂടെയാണ് ഗ്രാൻഡ് കാന്യണ് നാം ഇന്നു കാണുന്ന രൂപം കൈവന്നിരിക്കുന്നത്.

ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു. പ്യൂബ്ലോ ജനത ഗ്രാൻഡ് കാന്യണെ ഒരു പവിത്രഭൂമിയായാണ് കരുതിയിരുന്നത്. ഇവിടേക്ക് തീർത്ഥാടന യാത്രകളും ഇവർ നടത്തിയിരുന്നു. പൂർവ്വദേശത്ത് വളരെയധികം വർഷങ്ങളോളം അജ്ഞാതമായിരുന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത് സ്പെയിനിൽനിന്നുള്ള ഗ്രേസിയ ലോപ്പസ് ഡെ കരാഡെനാസാണ്. 1540ലായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്.

ഭൂതലത്തിൽ കൊളറാഡോ നദി തീർത്ത ഒരു വലിയ വിള്ളലാണ് ഗ്രാൻഡ് കാന്യൻ. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ ഗിരികന്ദരമല്ല(നേപ്പാളിലെ കാളി ഗണ്ഡകീ ഗിരികന്ദരത്തിന് ഗ്രാൻഡ് കാന്യനേക്കാൾ ആഴമുണ്ട് ). ഏറ്റവും വീതിയേറിയതുമല്ല (ഓസ്ട്രേലിയയിലെ ക്യാപേർടീ താഴ്വരക്ക് ഗ്രാൻഡ് കാന്യനേക്കാൾ ഏകദേശം ഒരുകിലോമീറ്ററോളം വീതിയുണ്ട് ). എന്നിരുന്നാലും ദൃഷ്ടിഗോചരമായ ഇതിന്റെ ഭീമാകാരത്വവും, വർണ്ണ വൈവിധ്യമാർന്ന ഭൂപ്രകൃതിയുമാണ് ഗ്രാൻഡ് കാന്യനെ ലോകത്തിൽ ഏറ്റവും പ്രശസ്തമാക്കുന്നത്. ചരിതാതീത കാലത്തോളം പഴക്കമുള്ള ശിലകളും ഈ ഭൗമാത്ഭുതത്തിൽ കണ്ടുവരുന്നു.

ഉന്നതിക്കനുസരിച്ച് ഗ്രാൻഡ് കാന്യൻ പ്രദേശത്തെ കാലാവസ്ത വ്യത്യസ്തപ്പെടുന്നു. പൊതുവെ വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. എങ്കിലും കാര്യമായ അവക്ഷേപണവും (Precipitation) ദ്വൈവാർഷികം ഈ പ്രദേശ്ത്ത് ലഭിക്കാറുണ്ട്. ഗ്രാൻഡ് കാന്യണിന്റെ സൗത്ത് റിം സമുദ്രനിരപ്പിൽനിന്നും 7000 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ആയതിനാൽ ശൈത്യകാലത്ത് ഈ പ്രദേശം ഹിമപാതത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. എന്നാൽ കൊളറാഡോ നദി ഒഴുകുന്ന പ്രദേശങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ശൃംഘങ്ങളിലേതിനേക്കാളും താരതമ്യേന ഊഷ്മാവ് ഈ പ്രദേശത്ത് കൂടുതലാണ്. അതേസമയം ഗ്രാൻഡ് കാന്യണിന്റെ നോർത്ത് 8000 അടി ഉയരത്തിലാണ് ഏതാണ്ട് വർഷം മുഴുവനും ഈ പ്രദേശത്ത് മഞ്ഞ് കാണപ്പെടുന്നു. ശൈത്യകാലങ്ങളിൽ ഈ പ്രദേശം അടച്ചിടാറുണ്ട്.

ഗ്രാൻഡ് കാന്യൻ പ്രദേശത്ത് അറിയപ്പെടുന്ന ഏകദേശം 1,737 സ്പീഷീസ് വൻസസ്യങ്ങളും, 167 പൂപ്പൽ ഇനത്തിൽ പ്പെടുന്ന സസ്യങ്ങളും, 64ശേവാലങ്ങളും 195 ലൈക്കൻ സ്പീഷിസുകളും കണ്ടെത്തിയിട്ടുണ്ട്. കൊളറാഡോ നദിയും ഗ്രാൻഡ് കാന്യണിലെ ഏറ്റവും ഉയർന്ന പ്രദേശവും തമിൽ 8000ത്തോളം അടികൾ വ്യത്യാസമുള്ളതാണ് ഈ സസ്യവൈവിധ്യത്തിന് ഒരു കാരണം. ഇവിടെനിന്നും കണ്ടെത്തിയിട്ടുള്ള 63ഓളം സസ്യങ്ങൾക്ക് യു.എസ് ഫിഷ് ആൻഡ് വൈൽഡ്ലൈഫ് സർവീസ്സ് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.

credits wikipedia

Machu Picchu മാച്ചു പിക്‌ച്ചു


കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ്‌ മാച്ചു പിക്ച്ചു. പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 2,430 മീറ്റർ (8,000 അടി) ഉയരത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോൺ നദിയുടെ ഒരു കൈവഴിയാണ്‌ ഉറുബാംബ. ഇൻകൻ സമ്രാജ്യത്തിൽപ്പെട്ട പ്രശസ്തമായ പ്രദേശമാണ്‌ മാച്ചു പിക്ച്ചു, "ഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്ന് ഇതിനെ വിളിക്കുന്നു.

1460 ന്‌ അടുത്താണ്‌ ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ്‌ 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി. 1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ്‌ അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാമിനേക്കാൾ മുൻപ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന്‌ ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്.

1981 ൽ പെറു ഇതിനെ സം‌രക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ൽ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സ്പാനിഷ് അധിനിവേശ കാലത്ത് ഇത് നശിപ്പികപ്പെടാതെ കിടക്കുകയാണുണ്ടായത്, ഇപ്പോൾ ഇതിനെ പ്രാധാന്യമർഹിക്കുന്ന സാംസ്കാരികമായ സം‌രക്ഷിത മേഖലയായി കരുതിപ്പോരുന്നു.

മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ് ഇൻകൻ കാല രീതിയിലാണ്‌ മാച്ചു പിക്ച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന കെട്ടിടങ്ങൾ ഇൻതിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്‌. ഇവയെല്ലാം മാച്ചു പിക്ച്ചുവിന്റെ പരിപാവന ജില്ല എന്ന് പുരാവസ്തുവിദഗ്ദന്മാർക്കിടയിൽ അറിയപ്പെടുന്ന സ്ഥലത്താണുള്ളത്. 2007 സെപ്റ്റംബറിൽ പെറുവും യാലെ സർവ്വകലാശാലയും തമ്മിൽ ഒരു കരാറിലേർപ്പെടുകയുണ്ടായി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഹിറാം ബിങ്ങ്ഹാം ഇവിടെ നിന്നും കടത്തികൊണ്ട് പോയ പുരാവസ്തുക്കൾ തിരിച്ചേൽപ്പിക്കുന്നതിനെ കുറിച്ചാണ്‌ ഈ കരാർ. 2003 ലെ കണക്ക് പ്രകാരം ആ വർഷം 400,000 സഞ്ചാരികൾ ഇവിടം വന്നുപോകുകയുണ്ടായി, ഇത്തരത്തിലുള്ള സന്ദർശകരുടെ പ്രവാഹം ഈ പ്രദേശത്തിന്റെ നിലനില്പിന്‌ ഹാനികരമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

credits wikipedia

The Sahara സഹാറ


അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് സഹാറ (അറബി: الصحراء الكبرى‎, അൽ-സഹാറ അൽ-കുബ്റ, "ഏറ്റവും വലിയ മരുഭൂമി"). ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ 9,000,000 ചതുരശ്ര കി.മീറ്ററുകളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെ ഇത് സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് വശത്ത് സാഹേൽ എന്ന അർദ്ധ-ഉഷ്ണമേഖലാ പുൽമേടുകൾ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് സഹാറ മരുഭൂമിയെ വേർതിരിക്കുന്നു.

സഹാറയുടെ ചരിത്രം ഏതാണ്ട് 3 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചു എന്ന് കരുതപ്പെടുന്നു. സഹാറയിൽ കാണപ്പെടുന്ന ചില മണൽക്കുന്നുകൾക്ക് 180 മീറ്റർ വരെ ഉയരമുണ്ടാകാറുണ്ട്.

അറബയിൽ മരുഭൂമി എന്നർത്ഥം വരുന്ന "സഹാറാ" (صَحراء)എന്നതിൽ നിന്നാണ്‌ പേരിന്റെ ഉൽഭവം.

കിഴക്ക് ചെങ്കടൽ, മെഡിറ്ററേനിയൻ തീരങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക്ക് സമുദ്രം വരെയാണ് സഹാറയുടെ വ്യാപ്തി. വടക്കുവശത്ത് അറ്റ്ലസ് മലനിരകളും മെഡിറ്ററേനിയൻ സമുദ്രവുമാണ്. സുഡാൻ പ്രദേശവും നൈജർ നദീതടവുമാണ് തെക്കേ അതിരുകൾ. പടിഞ്ഞാറൻ സഹാറയാണ് അറ്റ്ലാന്റിക് തീരത്തോട് ചേർന്നുള്ള ഭാഗം. അഹഗ്ഗാർ മലനിരകൾ, ടിബെസ്റ്റി മലനിരകൾ, ഐർ മലനിരകൾ എന്നിവ മദ്ധ്യഭാഗത്ത് ഒരു പർവ്വതപ്രദേശവും പീഢഭൂമിയും തീർക്കുന്നു. ടെനേറെ മരുഭൂമി, ലിബിയൻ മരുഭൂമി എന്നിവയാണ് മറ്റു പ്രദേശങ്ങൾ. എമി കൗസ്സി ആണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുട്. ഛാഡിന്റെ വടക്കൻ പ്രദേശത്തുള്ള ഇതിന്റെ ഉയരം 3415 മീറ്ററാണ്.

ആഫ്രിക്കൻ ഭൂഘണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഇതിന്റെ തെക്കൻ അതിർത്തിപ്രദേശത്ത് ഒരു നാടപോലെ ഊഷരമായ സാവന്ന പ്രദേശമുണ്ട്. ഇതിനെ സാഹെൽ എന്നാണ് വിളിക്കുന്നത്. സഹാറയുടെ ഭൂരിഭാഗം പ്രദേശങ്ങളും കല്ലുനിറഞ്ഞ ഹമാദ എന്ന സ്ഥലങ്ങളും; എർഗ് എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളുമാണ്. മണലാരണ്യങ്ങൾ എന്നുവിളിക്കാവുന്ന മണൽ നിറഞ്ഞ പ്രദേശങ്ങൾ ചുരുക്കമാണ്.

കഴിഞ്ഞ ഹിമയുഗത്തിനു ശേഷം ആയിരക്കണക്കിനു വർഷങ്ങളായി ആൾക്കാർ ഈ മരുഭൂമിയുടെ അതിരുകളിൽ താമസിക്കുന്നുണ്ട്. പണ്ടുകാലത്ത് സഹാറ മരുഭൂമിയിൽ ഇന്നത്തേക്കാൾ വളരെക്കൂടുതൽ ജലാംശമുണ്ടായിരുന്നു. മുതലകളെപ്പോലെയുള്ള ജീവികളുടെ 30,000-ലധികം പെട്രോഗ്ലിഫുകൾ ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ദക്ഷിണപൂർവ്വ അൾജീരിയയിലെ തസ്സിലി നജ്ജെർ എന്ന പ്രദേശത്താണ് ഇതിൽ പകുതിയിലേറെയും ലഭിച്ചിട്ടുള്ളത്. ആഫ്രോവെനേറ്റർ ജോബൈറ, ഔറാനോസോറസ് എന്നിവ ഉൾപ്പെടെ ധാരാളം ദിനോസറുകളുടെ ഫോസിലുകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. സഹാറയിൽ നൈൽ നദീതടം, ചില മരുപ്പച്ചകൾ, ഒലീവുകൾ വളരുന്ന വടക്കുള്ള ഉയർന്ന പ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥലങ്ങൾ ആധുനിക കാലത്ത് തീർത്തും വരണ്ടതായാണ് കാണപ്പെടുന്നത്. ഉദ്ദേശം ബി.സി. 1600 മുതൽ ഈ പ്രദേശം വരണ്ട സ്ഥിതിയിൽ തന്നെയാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിൽ വ്യത്യാസമുണ്ടായതാണ് ഇവിടെ മഴ കുറയാനുള്ള കാരണം.

      സഹാറയിലെ പ്രധാന വംശങ്ങൾ താഴെപ്പറയുന്നവയാണ്:
  • വിവിധ ബെർബെർ വിഭാഗങ്ങൾ. ടുവാറെഗ് ഗോത്രങ്ങൾ ഇതിൽ പെടുന്നു.
  • അറബിവൽക്കരിക്കപ്പെട്ട ബെർബെർ വിഭാഗങ്ങൾ: ഹസ്സനിയ ഭാഷാഭേദം സംസാരിക്കുന്ന മൗറെ വിഭാഗം (മൂറുകൾ, സഹ്രാവികൾ എന്നും ഇവർ അറിയപ്പെടുന്നു. റെഗ്വിബാറ്റ്,സ്നാഗ എന്നിവയാണ് എടുത്തുപറയാവുന്ന ഗോത്രങ്ങൾ). ടൗബൗ, നുബിയക്കാർ, സഘാവ, കനൂരി, ഹൗസ, സോങ്ഹായി, ഫൂല/ഫുലാണി എന്നീ ജനവിഭാഗങ്ങലെയും ഈക്കൂട്ടത്തിൽ പെടുത്താം.
      സഹാറയിലെ പ്രധാന പട്ടണങ്ങൾ താഴെപ്പറയുന്നവയാണ്:
  • നൗവാഖ്ചോട്ട്, (മൗറിത്താനിയയുടെ തലസ്ഥാനം
  • ടമാൻറാസറ്റ്സ്, ഔആർഗ്ല, ബെചാർ, ഹസ്സി മെസ്സൗദ്, [[Ghardaïa}ഘർഡേയ]], എൽ ഔവേദ് എന്നീ അൾജീരിയൻ പട്ടണങ്ങൾ
  • മാലിയിലെ ടിമ്പക്ടു
  • അഗാഡെസ് എന്ന നൈജറിലെ പട്ടണം
  • ലിബിയയിലെ ഘാട്ട്
  • ഛാഡിലെ ഫയാ ലാർജൗ

credits wikipedia

Galapagos Islands ഗാലപ്പഗോസ് ദ്വീപുകൾ


എക്വ‍‍ഡോറിൽ നിന്ന് 965 കിലോമീറ്റർ അകലെയായി പസഫിക് സമുദ്രത്തിൽ കിടക്കുന്ന ദ്വീപുകളാണ് ഗാലപ്പഗോസ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള 7 ദീപുകളുടെ കൂട്ടമാണ്‌ഇത്. സ്പാനിഷാണ് ഈ ദ്വീപുകളിലെ പ്രധാന സംസാരഭാഷ. ഈ ദ്വീപുകളും സമീപ പ്രദേശങ്ങളും ഇന്ന് ഒരു സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.


തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. ചാൾസ് ഡാർവിന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.

ഇക്വഡോറിലെ ഭരണകൂടം ദ്വീപുകളിലെ ആകെ ഭൂമിയുടെ 97% ദേശീയോദ്യാനത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.3% ഭൂമിയാണ് തദ്ദേശവാസികൾക്ക് വിതരണം ചെയ്തത്.

1971-ൽ ഇക്വഡോർ സർക്കാർ സാന്താക്രൂസ് ദ്വീപിൽ പാർക്കിന്റെ നടത്തിപ്പിനായി ഒരു സൂപ്രണ്ടിനെയും മറ്റ് ഉദ്യോഗസ്ഥന്മാരേയും നിയമിച്ചു.1973 ആയതോടെ കൃത്യമായ പരിപാലന പരിപാടികൾ ആസൂത്രണം ചെയ്തു.ഇതിനായി 40 ഉദ്യോഗസ്ഥരെ നിയമിച്ചു.ചാൾസ് ഡാർവിൻ റിസർച്ച് സ്റ്റേഷൻ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.
                             
യുനസ്കോ കടന്നു വരുന്നത് അതിനു ശേഷം 6 വർഷങ്ങൾ കഴിഞ്ഞാണ്.ആത് 1979-ൽ മാനവ കുലത്തിന്റെ പ്രകൃതിദത്ത പൈതൃകോദ്യാനമായി ഈ ദ്വീപുകളെ പ്രഖ്യാപിച്ചു.അങ്ങനെ ദേശീയോദ്യാനത്തിന് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കി.1986-ൽ ഈ ദ്വീപുകളെ സംരക്ഷിക്കപ്പെടേണ്ട ജൈവ മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.ഈ ദ്വീപുകളിലെ ജീവികളുടെ അപൂർവതയും ശാസ്ത്രീയവും വിദ്യാഭ്യാസപരമായി ഇതിനുള്ള പ്രത്യേഖതയും കണക്കിലെടുത്തായിരുന്നു ഈ നടപടി.വീണ്ടും 2007-ൽ യുനസ്കോ ഗാലപ്പഗോസ് ദ്വീപുകളുടെ സംരക്ഷണക്കെത്തി.മനുഷ്യരുടെ ഇടപെടൽ കൊണ്ട് അപകടത്തിലാവാൻ ഇടയുള്ള ലോക പൈതൃക പട്ടികയിൽ ഈ ദ്വീപുകളെ ഉൾപ്പെടുത്തി.

വ്യത്യസ്തവും അപൂർവവുമായ നിരവധി ജീവികളുടെ ആവാസ മേഖലയാണ് ഗാലപ്പഗോസ് ദ്വീപ സമൂഹങ്ങൾ.ഇവിടുത്തെ വൻ കരയാമകൾ ഏതാണ്ട് 30 ലക്ഷം കൊല്ലം മുമ്പ് ഇവിടെ എത്തിയതായി വിശ്വസിക്കപ്പെടുന്നു.തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനോട് എറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാൻ ക്രിസ്റ്റബാളിലും എത്തിപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിച്ചു.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വർഷം വരെ കഴിയാനാകും എന്നതാണ്.ഈ പ്രത്യേകത മുതലെടുത്ത് നാവികർ യാത്രക്കിടയിൽ പുതുമാംസം തിന്നാനായി ഇവയെ വൻതോതിൽ പിടിച്ചു കൊണ്ടുപോകാൻ തുടങ്ങി.അവ പെട്ടെന്നു ചാവാത്തതു കാരണം കപ്പൽ യാത്രക്കിടയിൽ മാസങ്ങളോളം പുതുമാംസം തിന്നാം.ബാറ്ററിയും മറ്റും ഇല്ലാത്ത കാലത്ത് കപ്പലിലെ വിളക്ക് കത്തിക്കാനുള്ള എണ്ണക്കായും ഇവയെ കൊന്നൊടുക്കി.ഏതാണ്ട് 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ കരയാമകൾ കഴിഞ്ഞ 2 നൂറ്റാണ്ടിനിടയിൽ നശിപ്പിക്കപ്പെട്ടു.മൂന്ന് ഇനങ്ങൾ ഭൂമുഖത്തു നിന്ന് പൂർണമായും അപ്രത്യക്ഷമായി.
നാലാമത്തെ ഇനമായ പിന്റയിലെ ഏക അംഗമായ ലോൺസം ജോർജ് ഇവിടുത്തെ അന്തേവാസിയാണ്.പിന്റാ ദ്വീപിൽ കാണപ്പെട്ടു വന്നിരുന്ന ഈ ജീവി വർഗത്തെ പുനരുത്പാതിപ്പിക്കാൻ ശ്രമങ്ഹൽ നടന്നു വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.

ആറ് അഗ്നി പർവതങ്ങളാണ് ഈ ദ്വീപിൽ ഉള്ളത്.ഇക്വഡോർ,വൂൾഫ്,ഡാർവിൻ,അൽസെഡോ,സിറ നെഗ്ര,സെറോ അസോൾ.ഇവയിൽ ചിലത് ഇപ്പോഴും സജീവമാണ്.ഭൂഗർഭ ശാസ്ത്രജ്ഞരുടെ കണക്കിൽ ഗാലപ്പഗോസ് ദ്വീപുകൽ അത്ര പഴക്കം ചെന്നവയല്ല.പലതും പല കാലത്താണ് രൂപപ്പെട്ടത്.എറ്റവും പഴയ ദ്വീപുകൾക്ക് 20 ലക്ഷം വർഷങ്ങളോളം പഴക്കം ഉണ്ട്.പുതിയവക്ക് 10 ലക്ഷം വർഷത്തോളവും.

ഇസബേല ദ്വീപ് താരതമ്യേന പുതിയൊരു ദ്വീപാണ്.ഗാലപ്പഗോസ് ദ്വീപുകളിലെ എറ്റവും വലുതും.1640 ച. കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.ഇസബേല രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് ഇതിന് ഈ പേര് നൽകിയത്.ഭൂമധ്യ രേഖ ഈ ദ്വീപിന്റെ വടക്കു ഭാഗത്തു കൂടി കടന്നു പോകുന്നു.ലാവ ഒഴുകിപ്പരന്നുണ്ടായ ദ്വീപായതിനാൽ ഇവിടുത്തെ മണ്ണിന് ഇപ്പോവും ലാവയുടെ നിറമാണ്.അപൂർവ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ ദ്വീപ്.

credits wikipedia

Serengeti National Park സെരെൻഗറ്റി ദേശീയോദ്യാനം


സെരെൻഗറ്റി ദേശീയോദ്യാനം, ടാൻസാനിയയിലെ മാരാ, സിറിയു മേഖലകളിലെ സെരെൻഗെറ്റി ജൈവവ്യവസ്ഥയിലുൾപ്പെട്ട ഒരു ദേശീയോദ്യാനമാണ്. വർഷം തോറുമുള്ള 1.5 മില്ള്യണിലധികം വരുന്ന വെള്ളത്താടിയുള്ള വൈൽഡ്ബീസ്റ്റുകളുടെയും 250,000 ത്തിലധികം സീബ്രകളുടേയും, നിരവധി നൈൽ മുതലകളുടേയും തേൻകരടികളുടേയും ദേശാന്തരഗമനത്തിന് പ്രസിദ്ധമാണിവിടം.


1892 ൽ ആദ്യ യൂറോപ്യൻ പര്യവേക്ഷനായ ആസ്ട്രിയൻ സ്വദേശി ഓസ്കാർ ബൌമാൻ ഇവിടെ സന്ദർശിക്കുന്നതിന് ഏകദേശം 200 വർഷങ്ങൾക്കു മുമ്പുതന്നെ മാസായി ജനങ്ങൾ, കിഴക്കൻ മാര പ്രവിശ്യയിലെ “അനന്തമായ സമതലങ്ങൾ” എന്നു പേരിട്ടു വിളിച്ചിരുന്ന തുറസായ സമതലങ്ങളിൽ തങ്ങളുടെ കന്നുകാലികളെ മേയിച്ചിരുന്നു. മാസായി വർഗ്ഗക്കാർ അവരുടെ ഭാഷയിൽ ഈ സ്ഥലത്തെ വിളിച്ചിരുന്ന siringet എന്ന വാക്കിൻറെ ഏകദേശരൂപമാണ് "Serengeti" എന്ന വാക്ക്. ഇതിനർത്ഥം "the place where the land runs on forever" എന്നാണ്.

സെരെൻഗറ്റിയിൽ ആദ്യം പ്രവേശിച്ച അമേരിക്കക്കാരൻ സ്റ്റെവർട്ട് എഡ്വേർഡ് വൈറ്റ് ആയിരുന്നു. വടക്കൻ സെരെൻഗെറ്റിയിൽ 1913 ൽ താൻ നടത്തിയ പര്യവേക്ഷണങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1913 ൽ സെറെൻഗെറ്റിയിൽ സ്റ്റെവർട്ട് എഡ്വേർഡ് വൈറ്റിന്റെ സെറങ്കറ്റിയിൽ പ്രവേശിച്ച ആദ്യത്തെ അമേരിക്കക്കാരൻ.

1920 കളിൽ അദ്ദേഹം സെരെൻഗറ്റിയിൽ തിരിച്ചെത്തുകയും മൂന്നു മാസക്കാലം സെറോനെരയ്ക്കു ചുറ്റുമുള്ള പ്രദേശത്തു പാളയമടിക്കുകയും ചെയ്തു. ഈ സമയത്ത്, അദ്ദേഹവും കൂട്ടാളികളും അമ്പത് സിംഹങ്ങളെയാണ് വെടിയുതിർത്തു കൊന്നത്.

ടാൻസാനിയയുടെ ഏറ്റവും പഴയ ദേശീയ ഉദ്യാനമാണ് ഈ പാർക്ക്, രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെ നട്ടെല്ലായി ഇപ്പോഴും നിലകൊള്ളുന്നു. ലേക്ക് മന്യാര ദേശീയോദ്യാനം, ടരൻഗിരെ ദേശീയോദ്യാനം, അരുഷ ദേശീയോദ്യാനം, ങ്കൊറോങ്കോറോ കൺസർവേഷൻ ഏരിയ എന്നിവ ഉൾക്കൊള്ളുന്ന വടക്കൻ സഫാരി സർക്യൂട്ടിൻറെ പ്രധാന ആകർഷണമാണ് സെരെൻഗറ്റി. ഈ സർക്യൂട്ടിലാകെ 2,500 സിംഹങ്ങളും 1 മില്ല്യൺ വൈൽഡ്ബീസ്റ്റുകളുമുണ്ട്. 

സിംഹങ്ങളുടെ അനിയന്ത്രതമായ വേട്ടയിൽ അവയുടെ എണ്ണം അപകടകരമാംവണ്ണം കുറയുന്നതിനാൽ, ബ്രിട്ടീഷ് അധിനിവേശ ഭരണകൂടം 1921-ൽ പ്രദേശത്ത് 800 ഏക്കർ (3.2 കിമീ2) വിസ്തൃതിയിൽ ഒരു ഭാഗിക ഗെയിം റിസർവ് രൂപകൽപ്പന ചെയ്തിരുന്നു. 1951 ൽ സ്ഥാപിതമായ സെരെൻഗെട്ടി ദേശീയോദ്യാനത്തിൻറെ അടിത്തറയായി ഭവിച്ചു ഈ പ്രവർത്തനങ്ങൾ.

1950 കളിൽ ബെർഹാർഡ് ഗ്രിസ്മെക്കിൻറെയും (Bernhard Grzimek) അദ്ദേഹത്തിൻറെ പുത്രൻ മൈക്കേളിൻറയും പ്രാരംഭ ഡോക്യുമെൻററി, പുസ്തകം എന്നിവ സെരെൻഗറ്റിയ്ക്ക് വളരെയധികം പ്രശസ്തി ചാർത്തിക്കൊടുത്തു. രണ്ടുപേരും ഒരുമിച്ചു ചേർന്നു തയ്യാറാക്കിയ പുസ്തകവും “സെരെഗെറ്റി ഷാൽ നോട്ട് ഡൈ” എന്ന പേരിലുള്ള ഡോക്യുമെൻററി സിനിമയും വ്യാപകമായി തിരിച്ചറിയപ്പെടുകയും ആദ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതി സംരക്ഷണ ഡോക്യുമെൻററിയായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.


വന്യജീവിസംരക്ഷണത്തിൻറെ ഭാഗമെന്ന നിലയിൽ ബ്രിട്ടീഷുകാർ, ദേശീയോദ്യാനമേഖലയിലെ താമസക്കാരായിരുന്ന മാസായി ജനവർഗ്ഗത്തെ 1959 ൽ പ്രദേശത്തുനിന്ന് നിർബന്ധിതമായി ങ്കൊറൊങ്കോറോ കൺസർവേഷൻ ഏരിയയിലേയ്ക്ക് നീക്കം ചെയ്തിരുന്നു. കൊളോണിയൽ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ബലപ്രയോഗം, സമ്മർദ്ദം വഞ്ചന എന്നിവയ്ക്കുമെതിരെ ഇന്നും വിവാദങ്ങളും അവകാശവാദങ്ങളും നിലനിൽക്കുന്നു.   

credits wikipedia

Pyramid പിരമിഡ്


മുകൾഭാഗത്തെ വശങ്ങൾ തികോണാകൃതിയിലുള്ളതും അവയെല്ലാം തന്നെ ഒരു ബിന്ദുവിൽ കേന്ദീകരിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള കെട്ടിടത്തെയാണ്‌ പിരമിഡ് എന്ന് പറയുന്നത്. പിരമിഡിന്റെ അടിത്തറ സാധാരണയായി ചതുർഭുജം അല്ലെങ്കിൽ ത്രിഭുജം ആയിരിക്കും (പൊതുവായി ഏത് ബഹുഭുജ രൂപവും ആകാവുന്നതാണ്‌).

പല പുരാതന നാഗരികതകളും പിരമിഡ് രൂപത്തിലുള്ള നിർമ്മിതികൾ അവശേഷിപ്പിച്ചതായി കാണാം.ഏറ്റവും പ്രശസ്തമായതാണ്‌ ഈജിപ്തിലെ പിരമിഡുകൾ, കല്ലുകളാലോ മൺക്കട്ടകളാലോ നിർമ്മിക്കപ്പെട്ട ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിർമ്മിതികളാണ്‌. പിരമിഡുകളെ പുരാതന ഈജിപ്തിൽ മെർ എന്നാണ്‌ വിളിച്ചിരുന്നതെന്ന് മാർക്ക് ലെഹ്നെർ പ്രസ്താവിക്കുന്നു. ഗിസയിലെ പിരമിഡാണ്‌ ഇവയിൽ ഏറ്റവും വലുത്, ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ളവയിൽപ്പെട്ടതുമാണ്‌. 1300 എ.ഡി യിൽ ലിങ്കൻ കത്രീഡൽ നിർമ്മിക്കപ്പെടുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഉയരം കൂടിയ മനുഷ്യനിർമ്മിതി. ഇതിന്റെ അടിത്തറക്ക് 52,600 ചതുർശ്ര മീറ്റർ വ്യാപ്തിയുണ്ട്.


ഈജിപ്ഷ്യൻ പിരമിഡുകൾ ലോകത്തിലെ പ്രാചീന സപ്താത്ഭുതങ്ങളിലൊന്നാണ്‌.. പുരാതന ഈജിപ്തിൽ പിരമിഡുകളുടെ മേലറ്റം സ്വർണ്ണത്താലും, വശങ്ങൾ മിനുക്കിയ ചുണ്ണാമ്പ്കല്ലുകളാൽ പൊതിയുകയും ചെയ്തിരുന്നു, ശേഷം ഇത്തരം കല്ലുകൾ ഇളകി വീഴുകയോ മറ്റ് കെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്.

ഇവയുടെ നിർമ്മാണരീതിയെക്കുറിച്ചുള്ള അതിസങ്കീർണമായ സിധാന്തങ്ങളൊന്നും തന്നെ ഇത് പോലൊന്നിന്റെ നിർമ്മാണം ആധുനികലോകത്ത് സാധ്യമായ രൂപത്തിൽ ലഭ്യമല്ല. ഈജിപ്ഷ്യൻ പിരമിഡുകൾ മനുഷ്യ നിർമിതമാകാനുള്ള സാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള വാദഗതികൾ ഉണ്ടെങ്കിലും പ്രാചീന ലോകത്തെ ശാസ്ത്ര പുരോഗതിയെ കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങൾ അവയെ ചോദ്യം ചെയ്യുന്നുണ്ട്‌. ഉദാഹരണമായി നികോളാസ് ടെസ്ലയുടെ ചില വയർലെസ്സ് എനർജി ട്രാൻസ്ഫർ ഗവേഷണങ്ങളുടെ ഒരു ഉയർന്ന മാതൃകയായി ഈജിപ്ഷ്യൻ പിരമിഡുകളെ നോക്കിക്കാണുന്ന ഭൗതിക ശാസ്ത്രഞ്ജന്മാരും ഭൌമ ശാസ്ത്രഞ്ജന്മാരുമുണ്ട്.

credits: wikipedia

lightning മിന്നൽ


അന്തരീക്ഷത്തിൽ ശേഖരിക്കപ്പെടുന്ന സ്ഥിതവൈദ്യുതോർജ്ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നൽ അഥവാ ഇടിമിന്നൽ. മിക്കപ്പോഴും ഇലക്ട്രോൺ‍ ഇലക്ട്രോണുകളുടെ അഥവാ ഋണോർജ്ജകണങ്ങളുടെ പ്രവാഹമാണ് മിന്നൽ. (ധനോർജ്ജകണങ്ങളുടെ പ്രവാഹവും മിന്നലുണ്ടാക്കാറുണ്ട്, പക്ഷേ ഇവ കുറവായി (5% - ൽ കുറവായി) മാത്രം കാണപ്പെടുന്നുള്ളൂ.) സാധാരണ മേഘങ്ങളിൽനിന്ന് ഭൂമിയിലേക്കും മേഘങ്ങളിൽ നിന്ന് മേഘങ്ങളിലേക്കും മിന്നൽ പ്രവഹിക്കാം. മിന്നൽ‌പിണരുകൾ 60,000 മീ/സെ വരെ വേഗത്തിൽ സഞ്ചരിക്കുന്നു, ഊഷ്മാവ് 30,000 ഡിഗ്രി സെൽ‌ഷ്യസ് (54,000 ഡിഗ്രി ഫാരൻഹീറ്റ്) ഉയരുകയും ചെയ്യുന്നു. വേനലിൽ മഴക്കൊപ്പമാണ്‌ മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം .

അഗ്നിപർവ്വത സ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാവാറുണ്ട്. മിന്നൽ വായുവിനെ കീറി മുറിക്കുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നു. കേരളത്തിൽ തുലാം മാസകാലത്ത് വൈകും നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നൽ ഉണ്ടാകാം. ലോകത്തിൽ എല്ലാ വർഷവും ഏകദേശം 16 ദശലക്ഷം മിന്നലുണ്ടാകുന്നുണ്ട്.
ഭൗമികവിദ്യുത്‌വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇടിമിന്നൽ ഒരു പ്രധാനപങ്കുവഹിക്കുന്നു. ഭൂമിയെ സാധാരണ ഋണ ഊർജ്ജത്തിന്റെ(നെഗറ്റീവ്) കേന്ദ്രമായാണ്‌ കണക്കാക്കപ്പെടുന്നത്.  എന്നാൽ ഭൂമിക്കും അതിന്റെ ഊർജ്ജം നഷ്ടമാകും. മരങ്ങളിലൂടെയും (ഓസോൺ ഉണ്ടാകമ്പോൾ) വിവിധ മാനുഷിക പ്രവർത്തനങ്ങളിലൂടെയും. മിന്നൽ ഇങ്ങനെ നഷ്ടമാകുന്ന ഊർജ്ജത്തെ തിരികെ ഭൂമിയിലെത്തിക്കുവാൻ സഹായിക്കുന്നു.

ഭൗമോപരിതലത്തിൽ നിന്ന് 50കിലോമീറ്ററിനു മുകളിലുള്ള വായുമണ്ഡലം അയോണുകളുടെ മണ്ഡലം ആയി നിലനിൽക്കുന്നു.ഇത് നല്ലൊരു വൈദ്യുത ചാലകമാണ്. സൂര്യനിൽനിന്നും മറ്റുമുള്ള ഊർജ്ജകണങ്ങളും വൈദ്യുത കാന്തിക തരംഗങ്ങളും വായുമണ്ഡലത്തിന്റെ ഉപരിതലത്തെ അയോണീകരിച്ചുകൊണ്ടിരിക്കുന്നു. ഭൂമി ഋണചാർജുള്ള നല്ലൊരു ചാലകമാണ്. ഭൂമിയുടെ ഉപരിതലവും അയണോസ്ഫിയറിന്റെ അടിഭാഗവും കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളായും ഇടക്കുള്ള അന്തരീക്ഷം ഡൈ ഇലക്ട്രിക്ക് വസ്തുവായും പ്രവർത്തിക്കുന്നു. നല്ല കാലാവസ്ഥയിൽ ഈ രണ്ട് മണ്ഡലങ്ങളും തമ്മിൽ 200-500കി.വോൾട്ട് വ്യത്യാസം ഉണ്ട്. ചില വസ്തുക്കൾ അവയിൽ ഘർഷണം മൂലമോ മറ്റോ സ്വയം ഋണ ഊർജ്ജകണങ്ങളെ സംഭരിക്കാൻ ശേഷിയുള്ളവയാണ്‌. ഇതാണ്‌ സ്റ്റാറ്റിക് വൈദ്യുതി ഉദാ: (പോളിമർ സം‌യുക്തങ്ങൾ, ബലൂൺ) ഇത് അതിന്റെ പ്രതലവിസ്താരത്തിനനുസൃതമായി ആ വസ്തുവിൽ നിലകൊള്ളാം. എന്നാൽ ഊർജ്ജം പരിധിയിൽ കൂടുതൽ ആവുകയോ എതിർ ഊർജ്ജകേന്ദ്രം അടുത്ത് അതായത് അതിന്റെ പ്രഭാവലയത്തിൽ എത്തുകയോ ചെയ്താൽ ഈ ഊർജ്ജം അതിന്‌ ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെ മറ്റേ വസ്തുവിലേക്ക് ബഹിർഗമിക്കുന്നു. ഇതാണ്‌ സ്ഥവര വൈദ്യുതീകരണം. ഇതേ പ്രതിഭാസത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നലുകളും ഉണ്ടാവുന്നത്.

ഭൗമോപരിതലത്തിനു മുകളിൽ ഏകദേശം 1-2 കി.മീ മുതൽ 12-14കി.മീ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മേഘങ്ങൾ മറ്റുമേഘങ്ങൾക്കുമുകളിലായി ഭൂമിക്ക് സമാന്തരമായി അനേകം കിലോമീറ്ററുകളിൽ പരന്നുകിടക്കുന്നു.ഈ മേഘങ്ങളിൽ വിവിധങ്ങളായ പദാർത്ഥങ്ങൾ ഉണ്ടായിരിക്കും.ശക്തമായ വായുപ്രവാഹം ഇവയെ മുകളിലേക്കും താഴേക്കുമായി ചലിപ്പിച്ചുകൊണ്ടിരിക്കും.അനുകൂലഘർഷണം ചെറിയ കണികകൾക്ക് ഋണചാർജും വലിയകണികകൾക്ക് ധനചാർജും കൈവരുത്തുന്നു.വായുപ്രവാഹവും ഗുരുത്വാകർഷണഫലവും മേഘത്തിനുമുകളിൽ ഋണചാർജും താഴേ ധനചാർജും ഉളവാക്കുന്നു.ഇപ്രകാരം മേഘത്തിന്റെ കീഴ്ത്തട്ടും മേൽത്തട്ടും തമ്മിലും മേഘത്തിന്റെ കീഴ്ത്തട്ടു ഭൂമിയും തമ്മിലും വൈദ്യുതവോൾട്ടേജ് ഉണ്ടാവുന്നു.വളരെ ഉയർന്ന ഈ വോൾട്ടേജിൽ(ഏകദേശം 10കോടി മുതൽ 100കോടി വി.) വായുവിന്റെ ഇൻസുലേഷൻ നഷ്ടപ്പെട്ട് ചാർജ് അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ പ്രവഹിക്കുന്നു.അപ്പോഴുണ്ടാവുന്ന വൈദ്യുതസ്പാർകാണ് മിന്നലായി അനുഭവപ്പെടുന്നത്. മിന്നൽ മേഘങ്ങളിൽ നടക്കുന്ന വൈദ്യുതചാർജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനുകാരണം.ഇപ്രകാരമുള്ള വൈദ്യുതപ്രവാഹം ഇടയിലുള്ള വായുവിനെ 20,000ഡിഗ്രി വരെ ചൂടാക്കുന്നു. ഇത് ചുറ്റുമുള്ള വായുവിനെ ഒരു ഷോക് വേവ് ഉണ്ടാക്കിക്കൊണ്ട് ശാബ്ദാതിവേഗത്തിലുള്ള തരംഗങ്ങൾ ഉണ്ടാകാനും ഇവ അല്പദൂരത്തെ സഞ്ചാരത്തിനുശേഷം മർദ്ദം കുറഞ്ഞ് അതിഭയങ്കരശബ്ദത്തോടുകൂടിയുള്ള ശബ്ദതരംഗങ്ങളായി മാറുകയും ചെയ്യുന്നു.ശബ്ദവും ജ്വാലയും ഒരുമിച്ചുതന്നേയാണ് ഉണ്ടാവുന്നതെങ്കിലും ജ്വാല പ്രകാശപ്രവേഗത്തിലും(3ലക്ഷം കി.മീ/സെ) ശബ്ദം സെക്കൻഡിൽ 340മീ ഉം സഞ്ചരിക്കുന്നതിനാലാണ് മിന്നൽ കണ്ടതിനുശേഷം ശബ്ദം കേൾക്കുന്നത്.രണ്ടും ഏകദേശം ഒരേസമയത്തുതന്നെ അനുഭവപ്പെട്ടാൽ സമീപസ്ഥലങ്ങളിലാവാം ഇടിമിന്നലേശിയത് എന്ന് അനുമാനിക്കാം.
അന്തരീക്ഷവായുവിൽ വൈദ്യുതചാലകങ്ങൾ ഉള്ളതിനാൽ അയണമണ്ഡലത്തിൽ നിന്നും പോസിറ്റിവ് ചാർജ് ഭൂമിയിലെത്തുന്നു.ഈ ചോർച്ച സന്തുലനാവസ്ഥയിലുള്ള വോൾട്ടേജിനുകുറവു വരുത്തുന്നു.ഈ കുറവു പരിഹരിക്കാൻ ഇടിമിന്നൽ സഹായിക്കുന്നു.ഏകദേശം 2000ഓളം ഇടിമിന്നലുകൾ ഓരോ സെക്കണ്ടിലും ഉണ്ടാവുന്നുണ്ട്.എന്നാൽ ഇവയിലെല്ലാം അതിഭയങ്കരചാർജ് ഉളവാക്കുന്നവയല്ല. ഇടിമിന്നൽ അന്തരീക്ഷവായുവിനെ അയണീകരിക്കുന്നു.ഇപ്രകാരം നൈട്രജൻ ഓക്സൈഡ്,ഓസോൺ എന്നീ രാസവസ്തുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നു.
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ(1706-1790) ആണ് ഇടിമിന്നലുകളെക്കുറിച്ചുള്ള ചിട്ടയായ ആദ്യകാലപഠനങ്ങൾ നടത്തിയത്.ഇദ്ദേഹം പട്ടവുമായി നടത്തിയ പരീക്ഷണം ഇപ്രകാരമാണ്.1752 ജൂണിൽ ഒരു സഹായിയോടും തന്റെ പുത്രനോടും കൂടെ പരീക്ഷണം നടത്തി.പട്ടത്തിന്റെ നൂലിന്റെ അറ്റത്ത് ഒരു കമ്പിയും അതിലേക്ക് സിൽക് നൂലും ബന്ധിപ്പിച്ചു.മിന്നലുണ്ടായ സമയത്ത് വൈദ്യുതപാർകുകൾ സിൽക് നൂലിലേക്ക് വീഴുന്നത് ഇദ്ദേഹം കണ്ടു.ഇത് ലോകത്തെ ബോദ്ധ്യപ്പെടുത്തുകയും തുടർന്നുണ്ടായ പരീക്ഷണങ്ങളിൽ മേഘത്തിന്റെ താഴേത്തട്ടിൽ ഋണചാർജാ സാധാരണയായി ഉണ്ടാവുക എന്നദ്ദേഹം സ്ഥിരീകരിച്ചു.
credits :Wikipedia

Panama canal പനാമ കനാൽ



പസഫിക് സമുദ്രത്തെയുംഅറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ളഡ്രേക്ക് പാസേജും ഹോൺ മുനമ്പുംവഴിയുള്ള ദൈഘ്യമേറിയ ജലമാർഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാൽ ഈ രണ്ട് സമുദ്രങ്ങൾ തമ്മിലുള്ള ഗതാഗതത്തിൽ വൻ സ്വാധീനം ചെലുത്തി. ന്യൂയോർക്ക്മുതൽ സാൻ ഫ്രാന്സിസ്കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പൽ ഹോൺ മുനമ്പ് ചുറ്റിയാണെങ്കിൽ 22,500 കിലോമീറ്ററും (14,000 മൈൽ) പനാമ കനാൽ വഴിയാണെങ്കിൽ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈൽ) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാൽ എന്ന സങ്കൽ‌പ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ൽ ഫ്രഞ്ച്നേതൃത്വത്തിലാണ്. 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തിൽ കലാശിച്ചു. 1900-കളുടെ ആദ്യ കാലയളവിൽഅമേരിക്ക കനാൽ നിർമ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 1914-ൽ കനാൽ പ്രവർത്തനമാരംഭിച്ചു. 77 കിലോമീറ്റർ (48 മൈൽ) നീളമുള്ള ഈ കനാലിന്റെ നിർമ്മാണത്തെ രോഗങ്ങൾ, (പ്രധാനമായുംമലേറിയയും മഞ്ഞപ്പനിയും)മണ്ണൊലിപ്പുകൾ തുടങ്ങി പല പ്രശ്നങ്ങളും ബാധിച്ചിരുന്നു. കനാൽ പൂർത്തിയായപ്പോഴേക്കും ഫ്രാൻസിന്റെയും അമേരിക്കയുടേയും ഉദ്യമങ്ങളിലായി ആകെ 27,500 തൊഴിലാളികലുടെ ജീവനാണ് നഷ്ടമായത്.

1914 ആഗസ്റ്റ് 15 നാണ് പനാമാ കനാൽ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനായി ഔദ്യാഗികമായി തുറന്നുകൊടുത്തത്. രണ്ടു മഹാസമുദ്രങ്ങളെ(അത്‌ലാന്റിക്കും പെസഫിക്കും) തമ്മിൽ ബന്ധിപ്പിക്കുന്ന ഏറിയകൂറും മനുഷ്യ നിർമ്മിതമായ അന്താരാഷ്ട്ര കപ്പൽപ്പാതയാണ് അത്. പ്രകൃതിദത്തമായ നിരവധി അനുകൂല സാഹചര്യങ്ങൾ മുതലാക്കിയാണ് കനാലിന്റെ നിർമ്മാണം. ശരിക്കും മനുഷ്യനിർമ്മിതമായ അത്ഭുതങ്ങളിലൊന്ന്! ഫ്രാൻസായിരുന്നു ആദ്യം ശ്രമിച്ചത്. 22000 ജീവനുകളും 28 കോടി ഡോളറും നഷ്ടമായെങ്കിലും വിജയംകാണാതെ അവർ സംരംഭം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.
അമേരിക്കൻ പണവും ഫ്രഞ്ച് സാങ്കേതികവിദ്യയും പനാമാ കനാലിന്റെ കരുത്തായിരുന്നു. 1904 മുതൽ 1914 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവുംവലിയ ദേശീയ ചെലവായിരുന്നു പനാമാ കനാലിന്റെ നിർമ്മാണം. കനാലിന്റെ നിർമ്മാണവേളയിൽ പലതരം ആശങ്കകൾ ഉയർന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിലായി പോകുമെന്നായിരുന്നു പലരുടേയും ആശങ്ക. 'മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും' എന്ന പ്രവചനമുണ്ടായി. കനാൽ പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമയുടെ പരാമാധികാരത്തിന് മുകളിൽ അമേരിക്കയുടെ കടന്നുകയറ്റമായും കനാൽ നിർമ്മാണം വിലയിരുത്തപ്പെട്ടു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്‌ളവകരമായ മാറ്റങ്ങളെ വിജയകരമായി ഉൾക്കൊണ്ടുകൊണ്ട് തന്നെ പനാമാകനാൽ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാൽ. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80% കനാൽ റെവന്യൂ ആണ്!

ഭൂമിശാസ്ത്രം ഭൗമോപരിതലത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളംനിറഞ്ഞാണ് കടലുകൾ ഉണ്ടായിട്ടുള്ളത്. ഭൂപ്രദേശങ്ങളും ഭൗമരൂപങ്ങളും വേർതിരിക്കുന്ന ഒരു കടലാണ് ഭൂമിയിലുള്ളത്. സൗകര്യത്തിനായി നാമവയെ പെസഫിക്, അത്‌ലാന്റിക്ക്, ഇന്ത്യൻമഹാസമുദ്രം എന്നൊക്കെ വിളിക്കുന്നു. രണ്ട് മഹാസമുദ്രങ്ങൾക്കിടയിലുണ്ടായിരുന്ന ചെറിയൊരു തുരുത്തിലൂടെ മനുഷ്യൻ കീറിയ ചാലാണ് പനാമാകനാൽ. വടക്കെ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിൽ അത്‌ലാന്റിക്-പെസഫിക് സമുദ്രങ്ങൾ തമ്മിൽ ചേരുന്ന ഭാഗത്ത് ഒരു ഇസ്ത്മസ് (Isthmus) ഉണ്ട്. കടലിൽ മണ്ണ്, എക്കൽ, പവിഴപ്പാറകൾ എന്നിവ അടിഞ്ഞുകൂടിയുണ്ടാകുന്ന തുരുത്ത് അല്ലെങ്കിൽ കരപ്രദേശമാണ് ഭൂമിശാസ്ത്രത്തിൽ ഇസ്ത്മസ് എന്നറിയപ്പെടുന്നത്.
ഈ ഇസ്ത്മസിന്റെ തെക്കേ അറ്റത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കേരളത്തിന്റെ രണ്ടിരട്ടിയിലധികം വലിപ്പമുള്ള ഒരു രാജ്യമാണ് പനാമ. 77082 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 30 ലക്ഷം ജനങ്ങളുമുള്ള ഒരു കുഞ്ഞൻ രാജ്യം. തെക്കെഅമേരിക്കൻ രാജ്യമായ കൊളംബിയയുടെ കോളനിയായിരുന്ന പനാമ 1903 ലാണ് സ്വതന്ത്രമായത്. 1979 വരെ കനാൽ മേഖലയ്ക്ക് മേൽ പനാമയ്ക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നില്ല. 1979 ൽ നിലവിൽ വന്ന അമേരിക്കകൂടി ഉൾപ്പെട്ട പനാമാകമ്മീഷൻ കരാർ പ്രകാരം 1979 മുതൽ പനാമയ്ക്ക് കനാൽപ്രദേശത്ത് സ്വയംഭരണാധികാരവും 2000-ജനുവരിയിൽ പൂർണ്ണനിയന്ത്രണവും ലഭ്യമായി. 2000 വരെ കനാലിന്റെ ഭരണപരമായ ചുമതലകൾ നിർവ്വഹിച്ചിരുന്നത് അമേരിക്കയായിരുന്നു. പനാമയ്ക്കും അമേരിക്കയ്ക്കും ഇടയിൽ പലപ്പോഴും തർക്കവിഷയമായിരുന്നു ഈ കനാൽ. ഇടയ്ക്ക് വെച്ച് പനാമതന്നെ പിടിച്ചെടുത്ത് തങ്ങളുടെ രാജ്യത്തിന്റെ കൂടെ ചേർക്കണമെന്ന വികാരം അമേരിക്കയിൽ ശക്തമായിരുന്നു!
മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും മകുടോദാഹരണമാണ് ഈ കനാൽ. തൊള്ളായിരത്തിൽപ്പരം അമേരിക്കൻ-പനാമ തൊഴിലാളികളാണ് ഒരേസമയം കനാൽനിർമ്മാണത്തിൽ മുഴുകിയിരുന്നത്. 77 കിലോമീറ്ററാണ് നീളം. കനാൽ താണ്ടാൻ കപ്പലുകൾക്ക് ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആവശ്യമുണ്ട്. കനാലിലേക്ക് കപ്പൽ കടക്കുന്നത് മഹാസമുദ്രത്തിൽ നിന്നാണല്ലോ. പനാമയിലൂടെ കടന്നുപോകുന്ന വലിയ കപ്പലുകൾക്ക് 'പനമാക്‌സ്'എന്ന വിളിപ്പേരുണ്ട്. പനമാക്‌സിലും വലിയ കപ്പലുകൾക്ക് കനാൽ ഉപയോഗിക്കാനാവില്ല. 8000 നോട്ടിക്കൽ മൈൽ(ഏതാണ്ട് 15000 കിലോമീറ്റർ) യാത്രാ ദൂരം കുറയുന്നു എന്നതുകൊണ്ടാണ് ഈ സാഹസത്തിന് മനുഷ്യൻ മുതിർന്നത്. പനാമ കനാൽ ഇല്ലായിരുന്നുവെങ്കിൽ തെക്കെ അമേരിക്കൻ വൻകര മുഴുവൻ ഒരു വലത്ത് വെച്ച് മാത്രമേ പെസഫിക്കിൽ നിന്ന് അത്‌ലാന്റിക്കിലേക്കും തിരിച്ചും കപ്പലുകൾക്ക് പ്രവേശിക്കാനാവൂ. ഒരു കപ്പൽ മാത്രം 15000 കിലോമീറ്റർ അധികയാത്ര ചെയ്യാനെടുക്കുന്ന സമയവും ചെലവും ഇന്ധനവും ഒന്നു സങ്കൽപ്പിച്ചുനോക്കൂ. അത്തരം ദശലക്ഷക്കണക്കിന് യാത്രകളാണ് പനാമകനാൽ കാരണം ഇതുവരെ റദ്ദാക്കപ്പെട്ടിട്ടുള്ളത്!
കപ്പൽ കനാലിലൂടെ കടന്ന് പോകുന്നത് വലിയ അളവിൽ സാങ്കേതികവിദ്യയും ആസൂത്രണവും പ്രയോജനപ്പെടുത്തിയാണ്. കനാൽ യാത്ര തുടങ്ങാൻ ആദ്യം കടലിൽനിന്ന് കനാലിലേക്ക് കപ്പൽ കയറ്റണം. അവസാനം കടലിലേക്ക് തന്നെ തിരിച്ചിറങ്ങണം. പെസഫിക് സമുദ്രത്തിൽനിന്ന് കപ്പൽ പനാമകനാലിൽ പ്രവേശിച്ച് അത്‌ലാന്റിക്കിൽ ഇറങ്ങുന്നുവെന്ന് കരുതുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സമുദ്രജലനിരപ്പും കനാൽ ജലനിരപ്പും തമ്മിൽ ഉയരത്തിൽ വ്യത്യാസമുണ്ടെന്നതാണ്. കനാൽ പൂർണ്ണമായും കടലിന്റെ ഭാഗമല്ല. കടലിന്റേയും തടാകത്തിന്റേയും സ്വഭാവം ഈ ജലപാതയ്ക്കുണ്ട്. സമുദ്രജലത്തെ അപേക്ഷിച്ച് ലവണസാന്ദ്രതയിലും പ്‌ളവക്ഷബലത്തിന്റെ കാര്യത്തിലും കനാലിലെ ജലം ഭിന്നമാണ്. മാത്രമല്ല, കനാൽ സ്ഥിതി ചെയ്യുന്നത് ഒരു പർവതഭാഗത്താണ്. ഇത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ കടലിനെ അപേക്ഷിച്ച് കനാൽ ഉയർന്ന ജലവിതാനമായി നിലകൊള്ളുന്നു. ഇതുമൂലെ കപ്പലുകൾക്ക് കനാലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രശ്‌നമുണ്ടാകുന്നു. അതായത് ഒരു ബമ്പ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പോലെ.
77 കിലോമീറ്റർ നീളമുള്ള ഈ കനാലിൽ ചീപ്പ് സംവിധാനമുള്ള മൂന്ന് പ്രധാന ലോക്കുകളുണ്ട്: ഗാറ്റുൺ, പെഡ്രോ, മിഗ്വൽ ആൻഡ് മിറാഫ്‌ളോർസ എന്നാണിവയുടെ പേരുകൾ. കനാൽ മുഖത്തെത്തുന്ന കപ്പലുകൾ കുറച്ചുനേരം അവിടെ നിറുത്തിയിടുന്നു. കപ്പലുകളുടെ മുൻഭാഗം ഉയർത്തിയെടുത്തെങ്കിൽ മാത്രമെ കനാലിലേക്ക് കയറ്റാനാവൂ. മോട്ടോർബൈക്കിൽ മുൻവശം ഉയർത്തി അഭ്യാസം കാണിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലൊരു 'നമ്പർ' ഇവിടെയും ആവശ്യമാണ്. കനാലിന്റ പ്രവേശനദ്വാരത്തിൽ ഒരു അറയുണ്ട്. സമുദ്രനിരപ്പിലുള്ള ജലവിതാനമാണ് അവിടെ. കപ്പൽ ചേമ്പറിൽ കയറ്റി ലോക്ക് ചെയ്യുന്നു. അവിടെ ഒരു ചീപ്പ് സംവിധാനവുമുണ്ട്. ഈ ചീപ്പ് തുറന്ന് ജലം പമ്പ് ചെയ്യുന്നു. ഇതിനായി പ്രത്യേക ഡാം പണിഞ്ഞ് വൻതോതിൽ ജലം ശേഖരിച്ച് വെച്ചിട്ടുണ്ട്. ചീപ്പ് തുറന്ന് ജലമെത്തുന്നതോടെ കപ്പലാകെ ഉയർത്തപ്പെടുന്നു. കപ്പൽ മുന്നോട്ടെടുത്ത് കനാലിലേക്ക് ആനയിക്കപ്പെടുന്നു. പിന്നീട് അടുത്ത ഘട്ടത്തിൽ ഇതുപോലെ വേറൊരു ചേമ്പറിൽ കപ്പൽ പിന്നെയും ഉയർത്തപ്പെടുന്നു. അങ്ങനെ ക്രമമായി 25 മീറ്റർവരെ(രണ്ട് ഇലക്ടിക്ക് പോസ്റ്റിന്റ ഉയരം!) കപ്പൽ ഉയരുന്നു. പിന്നെ കനാൽ യാത്ര. കനാൽ മറികടന്നശേഷം മറുവശത്ത് കപ്പൽ എത്തുമ്പോൾ വീണ്ടും നിറുത്തിയിടുന്നു.
ശേഷം കനാലിൽനിന്ന് ചീപ്പുകൾ ഉപയോഗിച്ച് ജലം പിൻവലിച്ച് ഉയരം കുറച്ച് കപ്പലിന്റെ മുൻവശം മെല്ലെ കടലിലേക്ക് 'ഇറക്കുന്നു'. അവിടെയും സമാനമായ ചേമ്പറുണ്ട്. കപ്പൽ ക്രമേണ വലിയൊരു താഴ്ചയിലേക്ക് പോകുന്നതായി തോന്നും. ഒന്നിലധികം കപ്പലുകൾക്ക് കനാലിലൂടെ ഒരേസമയം സഞ്ചരിക്കാം. പക്ഷെ ഒരുസമയം ഒരു കപ്പലിന് മാത്രമേ കയറുകയോ ഇറങ്ങുകയോ ചെയ്യാനാവൂ. കനാലിന്റെ ദൂരത്തിന്നിടയ്ക്ക് നിരവധി പോയിന്റുകളിൽ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. അമേരിക്കയുടെയും മറ്റും വൻതോതിലുള്ള സഹായത്തോടെ പണികഴിപ്പിച്ച ഈ കപ്പൽപാതയിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കാൻ പനാമ പ്രതിജ്ഞാബദ്ധമാണ്. സൂയസ് കനാലായാലും പനാമാ കനാലായാലും അടച്ചിട്ടാൽ യുദ്ധത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല.
credits wikipedia