Sailing stones പാറകളുടെ ചലനം


മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടെയോ യോതൊരു ഇടപെടലുമില്ലാതെ തന്നെ പാറകൾ ദീർഘമായ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസമാണ്‌ പാറകളുടെ ചലനം അല്ലെങ്കിൽ ഒഴുകുന്ന കല്ലുകൾ.അമേരിക്കയിലെ ഡെത്ത് വാലി,റൈസ്‌ട്രാക്ക് പ്ലായ്സ് എന്നിവിടങ്ങളിൽ കാണുന്ന ഈ പ്രതിഭാസം നിരവധി പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. കല്ലുകളുടെ ഈ ചലനത്തിന്‌ പിന്നിലുള്ള ശക്തിയെ 2014 വരെ മനസ്സിലാക്കാനായിരുന്നില്ല. ഇതൊരു ഗവേഷണ വിഷയമായി തുടരുകയായിരുന്നു. ഒരു സംഘം ശ്രാസ്ത്രജ്ഞർ, 2014 ആഗസ്റ്റിൽ പ്രസിദ്ധപ്പെടുത്തിയ നിരീക്ഷണങ്ങൾ അനുസരിച്ച് മഞ്ഞുവീണ് ചെളി പരുവമാകുന്ന നിലത്തിലൂടെ കാറ്റിന്റെ സഹായത്തിലാണ് ഈ കല്ലുകൾ ചലിക്കുന്നതെന്ന് കണ്ടെത്തി. ഈ കല്ലുകളുടെ ചലനം അവർ വീഡിയോയിൽ പകർത്തുകയും ചെയ്തു.
ഒരോ രണ്ട് വർഷമോ മൂന്ന് വർഷമോ കൂടുമ്പോൾ മാത്രമേ റൈസ്‌ട്രാക്കിലെ കല്ലുകൾ ചലിക്കുകയുള്ളൂ. കല്ലുകൾ നീങ്ങുന്ന പ്രത്യേക പാതയും മൂന്ന് നാല്‌ വർഷങ്ങൾക്കുള്ളിലാണ്‌ രൂപാന്തരം പ്രാപിക്കുന്നത്. ചില കല്ലുകൾ ചലിക്കുന്നതിനിടയിൽ കീഴ്‌മേൽ മറിയുകയോ സ്ഥാന ചലനം സംഭവിക്കുകയോ ചെയ്യാം. ചലനത്തിന്റെ വേഗത ഒരു മിനിറ്റിൽ അഞ്ചു മീറ്റർ വരെ ചലിക്കാൻ ഇവയ്ക്കു കഴിയും എന്നും കണ്ടെത്തിയിട്ടുണ്ട്.

1948-ൽ ഭുഗർഭ ശാസ്ത്രജ്ഞരായ ജിം മക്കലിസ്റ്ററും അലൻ അഗ്ന്യുവും ഇവിടുത്തെ ബെഡ്റോക്കിൽ പഠനം നടത്തുകയും ചലിക്കുന്ന പാറകളുടെ കൃത്യമായ പാതകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലൈഫ് മാഗസിൻ ഇതിന്റെ ധാരാളം ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ധവിശ്വാസാധിഷ്ഠിതമായ വിശദീകരണങ്ങളും വളരെ സങ്കീർണ്ണമായ വ്യാഖ്യാനങ്ങളും പാറകളുടെ ഈ ചലത്തിന്‌ കാരണമായി കാലകാലങ്ങളിലായി പറഞ്ഞുവരുന്നു. തണുപ്പുകാലത്താണ്‌ മിക്ക പറകളും ചലിക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഐസിന്റെ ചെറിയ പാളികളും കാറ്റും ചേർന്നാണോ ഈ ചലനങ്ങൾ എന്ന് ശക്തമായി സംശയിക്കപ്പെടുന്നു. 36 കിലോഗ്രാം തൂക്കമുള്ള കല്ലാണ്‌ ഇതുവരെ ചലനമുണ്ടായവയിൽ ഏറ്റവും ഭാരമുള്ളത്. അര മൈൽ ദൂരം (800 മീറ്റർ) വരെ സഞ്ചരിച്ച കല്ലുകൾ രേഖപ്പെടുത്തീട്ടുണ്ട്. 1992-ലും, 1995-ലും അനുബന്ധപഠനങ്ങൾ നടക്കുകയുണ്ടായി.

credits wikipedia
wisdom net

Share this

Related Posts

Previous
Next Post »