Meteor Craterഅരിസോണ ഗർത്തം

അമേരിക്കയിലെ വടക്കേഅരിസോണയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഉൽക്കാപതനം മൂലം ഉണ്ടായ വലിയ ഗർത്തമാണ്അരിസോണ ഗർത്തംമീറ്റിയോർക്രാറ്റർക്യാനയോൺ ഡയബ്ലോഎന്നും ഇതറിയപ്പെടുന്നു.  ഡാനിയൽ ബാരിംഗർ എന്ന ഭൌമ ശാസ്ത്രജ്ഞനാണ് ഈ ഗർത്തം ഉൽക്കാ പതനം മൂലമുണ്ടായതാണ് എന്ന ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ബാഗിംഗർ ഗർത്തം എന്നും ഇത് അറിയപ്പെടുന്നു.
സമുദ്രനിരപ്പിൽ നിന്നും 1,740 മീറ്റർ ഉയരത്തിലാണ് ഈ ഗർത്തം. 1,200 മീറ്റർ വ്യാസമുള്ള ഈ ഗർത്തത്തിന് 170 മീറ്ററോളം ആഴം ഉണ്ട്. ഭൌമ ശാസ്ത്രജ്ഞരുടെ ഗവേഷണ കേന്ദ്രം കൂടിയാണ് ഈ ഗർത്തം. ഗർത്തത്തിന്റെ അരികുകൾ 45 മീറ്ററോളം ഉയർന്നാണ് നിൽക്കുന്നത്.
അൻപതിനായിരം വർഷങ്ങൾക്കു മുൻപ് പ്ലേസ്റ്റസീനിയംകാലഘട്ടത്തിലാണ് ഈ ഗർത്തം രൂപപ്പെട്ടത് എന്ന് കരുതുന്നു. അൻപത് മീറ്ററോളം വ്യാസം വരുന്ന ഒരു ഉൽക്കയാണ് ഇവിടെ പതിച്ചതെന്നാണ് നിഗമനം. 12.8 കിലോമീറ്റർ പ്രതി സെക്കന്റ് എന്ന വേഗതയിലായിരുന്നു ഉൽക്കാപതനം എന്ന് ആധുനിക കണക്കുകൾ സൂചിപ്പിക്കുന്നു.

കടപ്പാട് : വിക്കിപീഡിയ

Share this

Related Posts

Previous
Next Post »