താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നയതും മനുഷ്യർക്ക് താമസിക്കാനാവുന്നതും ആയ ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം
(ആംഗലേയം: International space station or ISS). 1998-ൽ ആണ് ഈ
നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ
ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ
നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത് .ഭൂഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന
ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്തുവാണിത്.റഷ്യയുടെ
പ്രോട്ടോൺ,സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പൈസ് ഷട്ടിലുകളും
ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത് ഭൂമിയിൽനിന്നും
നഗ്നനേത്രങ്ങൾക്കോണ്ട് കാണാവുന്ന ഈ നിലയം 330 കിലോമീറ്ററിനും
435കിലോമീറ്ററിനും ഇടയിൽ (205 മൈലിനും 270 മൈലിനും) ഉയരത്തിലായുള്ള
ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്. മണിക്കൂറിൽ ശരാശരി സെക്കന്റിൽ
7.66കിലോമീറ്റർ (27,600 km/h; 17,100 mph) വേഗതയിൽ സഞ്ചരിച്ച് 92.69
മിനുട്ട് കൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റിവരുന്നു. ഒരു ദിവസം 15.54 തവണ ഭൂമിയെ
വലം വെക്കുന്നു.
ഏകദേശം 419,455 കിലോഗ്രാം (924,740 lb) ഭാരമുള്ള നിലയത്തിന്റെ
നീളം72.8മീറ്ററും (239അടി) വീതി 108.5മീറ്ററും (356 അടി) താമസയോഗ്യമായ
സ്ഥലത്തിന്റെ വ്യാപ്തി 935 ഘനമീറ്ററുമാണ്.
1980-കളിൽ ശീതസമരം നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ സല്യൂറ്റ് (Salyut ), മിർ (Mir)
എന്നീ ബഹിരാകാശ നിലയങ്ങൾക്ക് ബദലായി നാസ “ബഹിരാകാശ നിലയം ഫ്രീഡം‘’ എന്ന
പദ്ധതിയുമായി മുന്നോട്ടുവന്നു. സോവിയറ്റ് യൂണിയന്റെയും ശീതസമരത്തിന്റെയും
അവസാനത്തോടെ ആ പദ്ധതി കടലാസ്സിൽ മാത്രമായി ഒതുങ്ങി.
1990-കളിൽ ഒരു യഥാർത്ഥ അന്താരാഷ്ട്ര ബഹിരാകാശ നിലയം പണിയാൻ അമേരിക്ക
അവരുടെ അന്താരാഷ്ട്ര പങ്കാളികളുമായി ചർച്ചകൾ തുടങ്ങി. 1993-ൽ “ബഹിരാകാശ
നിലയം ആൽഫ‘’ എന്ന പേരിൽ ഈ പദ്ധതിയുടെ ആദ്യ പ്രഖ്യാപനം ഉണ്ടായി.
1998 നവംബറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ആദ്യഭാഗമായ സ്വാര്യാ
(Zarya Functional Cargo Block) റഷ്യൻ റോക്കറ്റായ പ്രോട്ടോൺ
ഭ്രമണപഥത്തിലെത്തിച്ചു. മറ്റു രണ്ടു ഭാഗങ്ങളായ യൂനിറ്റിയും (the Unity
Module) സ്വെസ്ഡയും (Zvezda service module) വ്യത്യസ്ത വിക്ഷേപണത്തിലൂടെ
ഭ്രമണപഥത്തിലെത്തിക്കുകയും സ്വാര്യായുടെ മുകലിലും താഴെയുമായി
ഘടിപ്പിക്കുകയും ചെയ്തു.
നാസയും റോസ്കൊസ്മോസും തമില്ലുള്ള ധാരണപത്രം അനുസരിച്ച് അന്താരാഷ്ട്ര
ബഹിരാകാശ നിലയം ഒരു പരീക്ഷണ ശാലയും നിരീക്ഷണ നിലയവും ആയിട്ടാണ് വിഭാവനം
ചെയ്തത്. വർഷങ്ങളോളം നീണ്ടു നിൽക്കുന്ന ഭൂഗുരുത്വം തീരെ അനുഭവപെടാത്ത
അവസ്ഥയിലുള്ള പരീക്ഷണങ്ങൾക്ക് പറ്റിയ സ്ഥലമാണ് ബഹിരാകാശ നിലയം. ബഹിരാകാശ
നിലയത്തിൽ ഗവേഷകരുടെ സ്ഥിര സാന്നിധ്യം പലരീതിയിൽ ഗുണകരമാകുന്നുണ്ട്.
പരീക്ഷണ ഫലങ്ങൾ അപ്പപ്പോൾ ഭൂമിയിലെ ഗവേഷകരുമായി പങ്കുവക്കാനും ആവശ്യമെങ്കിൽ
പരീക്ഷണത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ട് വരാനും പുതിയ പരീക്ഷണങ്ങൾക്ക്
തുടക്കമിടാനും ബഹിരാകാശ നിലയത്തിലെ ഗവേഷകർ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
ബഹിരാകാശത്തെ സവിശേഷ സാഹചര്യങ്ങളിൽ ദീർഘനാൾ കഴിയേണ്ടി വരുമ്പോൾ മനുഷ്യ
ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളും (എല്ലുകളുടെ സാന്ദ്രത കുറയുന്ന Muscle
atrophy, ശരീര ദ്രവങ്ങളുടെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ) പഠന
വിധേയമാക്കുനുണ്ട്. 2006 വരെയുള്ള പഠന ഫലങ്ങൾ സൂചിപ്പിക്കുനത്, ഗ്രഹാന്തര
യാത്രകൾ നടത്തുന്ന ബഹിരാകാശ സഞ്ചാരികൾ ഒരു ഗ്രഹത്തിലേക്ക് ഇറങ്ങാൻ
ശ്രമിക്കുമ്പോൾ എല്ലുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്.
National Space Biomedical Research Institute ഇത്തരം വിഷയങ്ങളിൽ പഠനങ്ങൾ
നടത്തി വരുന്നു.
ലോകത്തെ ഒരു അമൂല്യ വസ്തുവാണ്വജ്രം (Diamond). ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.
കാർബണിന്റെ പരൽരൂപമായ വജ്രംഖനികളിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രിസെൽഷ്യസിൽ അത് പതുക്കെകത്താൻ തുടങ്ങുന്നു.ഓക്സിജനുമായി യോജിച്ച്കാർബൺ ഡയോക്സൈഡ്ഉണ്ടാകുന്നു. 1000° സെൽഷ്യസിൽ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു.താപനില കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രംതാപവാഹിയാണ്,വൈദ്യുതവാഹിയല്ല. ചെമ്പിനെക്കാൾഅഞ്ചിരട്ടി കൂടുതലാണിതിന്റെ താപ ചാലകത. (Conductivity).
1955-ൽ വരെ ഖനികളിൽ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നുംവിളിക്കുന്നു.
മുറിച്ചു മിനുസപ്പെടുത്താത്ത വജ്രം
പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് ആഫ്രിക്കയിൽ നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.
ലോകപ്രശസ്തമായ ഹോപ് വജ്രം. അപൂർവ്വമായ നീല വജ്രമാണ് ഇത്
1955-ൽ അമേരിക്കയിലെ ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ് ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്നതാപനിലയിലുള്ള ചൂളയിൽ 3000° സെൽഷ്യസിൽ ഉന്നത മർദ്ദത്തിൽഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത്ആഭരണങ്ങൾക്കും വ്യവസായികആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
രത്നരാജൻ ഡയമണ്ട് എന്ന രത്നത്തിൽ ഏറ്റവും പ്രശസ്തൻ 106 കാരറ്റ് തുക്കം ഉള്ള കോഹിനൂർ രത്നം തന്നെയാണ് ഇത് ഇന്ത്യയിൽ നിന്നും പല കൈമറിഞ്ഞ് ഒടുവിൽ ബ്രിറ്റീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തി നിൽക്കുന്നു ഇപ്പോൾ ഇത് റ്റവർ ഓഫ് ലണ്ടൻ എന്ന മ്യുസേയത്തിൽ ജെവേൽ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ,
രത്ന ഭീമൻ 1905 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ലഭിച്ച കള്ളിനൻ എന്ന രത്ന ഭീമൻ ഏകദേശം 3106 കാരറ്റ് തുക്കം ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നു പ്രിമെയർ എന്ന മൈനിംഗ് കമ്പനിയുടെ ചെയർമാൻ തോമസ് കള്ളിനൻ എന്നയാളുടെ പേരാണ് ഇതിനു നൽകപ്പെട്ടത് പിന്നീട് ഇത് ചെറിയ രത്നങ്ങൾ ആയി മുറിച്ചു എന്നാണ് ചരിത്രം എഡ്വാർഡ് ഏഴാമൻ രാജാവിനു ഇത് 1907 ഇൽ സമർപ്പിക്കപ്പെട്ടു എന്ന് ചരിത്രം
ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്.ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം(Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.
അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലുംചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ മലനിരയാണ്.[9]നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്നവ വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്. നദികളിൽ പലതുംജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ളജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്[. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു
ഇന്ത്യൻ ഉപഭൂഖണ്ഡംഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ് പശ്ചിമഘട്ടം രൂപപ്പെട്ടത് എന്ന് ഭൌമശാസ്ത്രജ്ഞർ കരുതുന്നു. അതായത് ഏഴുകോടി വർഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ് അവരുടെ അഭിപ്രായം.
സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു.
പ്രാകൃതമായ മാറിമാറിയുള്ള കൃഷിരീതികളല്ലാതെ കാര്യമായ കൃഷികളൊന്നും പശ്ചിമഘട്ടമലനിരകളിലെ ആദിവാസികൾ നടത്തുന്നില്ല. ഈ മലനിരയുടെ തെക്കുഭാഗത്ത് സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും തേയിലയും തോട്ടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങൾ പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.
തീരദേശത്തിനടുത്ത പ്രദേശങ്ങൾ വളക്കൂറുള്ളതും മഴ നന്നായി ലഭിക്കുന്നതുമാകയാൽ അരിയാണ് പ്രധാന കൃഷി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിൽ ചാമ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകൾ തദ്ദേശീയമായ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ.
പശ്ചിമഘട്ടം പടിഞ്ഞാറൻ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്നതു മൂലം കേരളമുൾപ്പെടെയുള്ള പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിന് പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശംപശ്ചിമഘട്ടമാണ്. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്.
ഭാരതത്തിന്റെ മൊത്തംവിസ്തൃതിയുടെ 6%-ത്തിൽ താഴെ മാത്രം വരുന്ന ഏകദേശം 180000 ച.കി.മീറ്റർ ഭൂമിയായ ഇവിടെ ഭാരതത്തിൽ കാണുന്ന പക്ഷി, മത്സ്യ, പക്ഷി, സസ്തനി, സസ്യവർഗ്ഗങ്ങളുടെ 30% ഉണ്ട്.
ഇന്ത്യയിലാകെയുള്ളതിൽ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത് എന്നത് ഇവിടെ സ്മരണീയമാണ്. പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ 37 ശതമാനവും തദ്ദേശീയ (പശ്ചിമഘട്ടത്തിൽ മാത്രമുള്ള) വംശങ്ങളാണ്. ആകെ ഉഭയജീവികളിൽ 78%, ഉരഗങ്ങളിൽ 62%, മത്സ്യങ്ങളിൽ 53%, സസ്തനികളിൽ 12%, പക്ഷികളിൽ4% വീതം തദ്ദേശീയ ജീവികൾ ആണ്.സിംഹവാലൻ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂർവ്വവും പശ്ചിമഘട്ടത്തിൽ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കിയിരിക്കുന്നു.
പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പറയോന്ത്(draco). സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരംകൂടിയ ഭാഗത്തുമാത്രം കാണുന്നു.
പൊതു പരിസ്ഥിതിയെന്ന വലിയ ലോകത്തിനുള്ളിൽ, അതിജീവനത്തിനായ് ചെറിയ തുരുത്തുകളിലായ് ഒതുങ്ങിക്കഴിയാനുള്ള പ്രവണതയെ എൻഡെമിസം (തദ്ദേശീയ വർഗ്ഗം) എന്ന് പറയുന്നു. ഈ ജീവജാലങ്ങൾ തനത് രൂപങ്ങളായും അറിയപ്പെടുന്നു. ഒരു പ്രത്യേക ദേശത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്.
പശ്ചിമഘട്ടത്തിലെ 250തോളം വരുന്ന ഓർക്കിഡുകളിൽ 130 എണ്ണം തദ്ദേശീയമാണ്.
അടുത്തകാലത്ത് കണ്ടെത്തിയ പന്നിമൂക്കൻ തവളയുൾപ്പെടെ 179 ഉഭയജീവി വംശങ്ങൾ (80%ൽ അധികം) തദ്ദേശീയമാണ്.
508 പക്ഷി സ്പീഷീസുകളിൽ 16 എണ്ണം തദ്ദേശീയമാണ്.
ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത്കർണാടകയിലേയുംഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളിൽ നിന്നാണ്. ഇവകൂടാതെ വൻതോതിൽ മാംഗനീസ്,ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.
വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ് പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽ നിന്നാണ്. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്. അനേകം വിനോദസഞ്ചാര കേന്ദ്രങ്ങളും (ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, തേക്കടി മുതലായവ) പശ്ചിമഘട്ടത്തിൽ സ്തിഥി ചെയ്യുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ അകത്തളങ്ങൾ പശ്ചിമഘട്ടത്തിന്റെ ദൃശ്യങ്ങൾ കൊണ്ട് ആലേഖനം ചെയ്യുകയുണ്ടായി.
പകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങൾ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തിൽ ഇന്നു കൂടുതൽ ഭാഗവും തോട്ടങ്ങളാണ്. ദേശീയ വനനയ പ്രകാരം പർവ്വതമേഖലകളിൽ 60 ശതമാനം വനമായിരിക്കണം. എന്നാൽ പശ്ചിമഘട്ടത്തിൽ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ.
കർണാടകത്തിലെ കുദ്രേമുഖ് ഇരുമ്പുഖനിയുടെ പ്രവർത്തനങ്ങൾമൂലം തുംഗ-ഭദ്ര നദികളിൽ ചളി നിറഞ്ഞിരുന്നു.ശരാവതി നദിയുടെ മേൽ കെട്ടിയ ലിംഗനമക്കി അണക്കെട്ട് കുറെയേറെ വനങ്ങൾ നശിപ്പിച്ചു.പാരിസ്ഥിതിക അസന്തുലിതാവസ്ഥ പല ദുരന്തങ്ങളിലും കലാശിച്ചിട്ടുണ്ട്. 1970കളുടെ അവസാനത്തിൽ ക്യാസനോർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗം കർണാടകത്തിൽ പടർന്നു. ഹനുമാൻ ലംഗൂർ, റെഡ് ഫേസ്ഡ് കുരങ്ങ് എന്നിവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ മനുഷ്യവാസകേന്ദ്രങ്ങളിൽ അവർ തങ്ങളുടെ ശരീരത്തിലെപട്ടുണ്ണികളിൽ വളരുന്ന വൈറസുകളുമായ് വന്നതായിരുന്നു രോഗം പടർന്നതിനു പിന്നിൽ. ഇതേ സമയം ഹന്തിഗോഡു സിൻഡ്രോ എന്ന രോഗം ആയിരത്തോളം ആളുകളെ കൊന്നൊടുക്കി. കാർവാർ, ഉത്തരകന്നഡ ജില്ലകളിലൂടെ ഒഴുകുന്ന കാളിനദിയിൽ ദാന്തേലി പേപ്പർമില്ലും കോസ്റ്റിക് സോഡാ ഫാക്റ്ററിയും വിഷലിപ്തമാക്കി. തമിഴ്നാട്ടിലെ താമ്രപർണി നദിയിൽ കരയിലുള്ള പേപ്പർമില്ലുകൾ കാരണം മലിനീകരണം സംഭവിച്ചിട്ടുണ്ട്. കൊടൈക്കനാലിൽരസം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കി.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഹിന്ദുസ്താൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, കേരള സർക്കാരിന് കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ, സ്വകാര്യസംരംഭമായ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എന്നിവയെപ്പോലുള്ള വ്യവസായസ്ഥാപനങ്ങൾ പശ്ചിമഘട്ടവനങ്ങളെ ആശ്രയിച്ചുണ്ടായതാണ്. 2001ൽ പൂട്ടിപ്പോയ ബിർള ഗ്രൂപ്പിന്റെ മാവൂർ ഗ്രാസിം റയോൺസ് ടണ്ണിന് ഒരു രൂപ കൊടുത്താണ് മുള വാങ്ങിയിരുന്നത്. പശ്ചിമഘട്ടത്തിലെ മുച്ചിക്കുണ്ട് കൈയേറ്റം, ചതിരൂർമല കൈയേറ്റം എന്നിവ ഇടതുവലതുഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെ സംഭവിച്ചതാണെന്ന വാദം ഉയർന്നിട്ടുണ്ട്. സൈലന്റ് വാലിയിലും പൂയംകുട്ടിയിലും വനനാശത്തിൽ കലാശിക്കാവുന്ന അണക്കെട്ട് പദ്ധതികളും ഭീഷണിയായി. പുളിങ്ങോം, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിൽ ആണവനിലയങ്ങൾ സ്ഥാപിക്കനുള്ള പദ്ധതികളും ഉയർന്നുവന്നിരുന്നു. ആണവനിലയങ്ങളെ അന്നത്തെ ഇ.കെ. നായനാർ സർക്കാർ ന്യായീകരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ തേയിലത്തോട്ടങ്ങളിൽ കീടനാശിനികൾ കാരണം ആരോഗ്യപ്രശ്നങ്ങൾ ഭീഷണിയായി നിൽക്കുന്നു. നെല്ലിയാമ്പതിയിലെ ജൈവസമ്പത്ത് ഏലത്തോട്ടങ്ങളും ചായത്തോട്ടങ്ങളും വന്നതോടെ നാശം നേരിട്ടു. നിലമ്പൂർ കാടുകൾ തേക്ക്തോട്ടങ്ങൾക്കായും യൂക്കാലിത്തോട്ടങ്ങൾക്കായും നശിപ്പിക്കപ്പെട്ടിരുന്നു.
പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010ൽ ചുമതലപ്പെടുത്തുകയും 2011ൽ ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി.പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തി.
യുനെസ്കോ 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ജീവവംശങ്ങളുടെ വൈവിധ്യവും അടിസ്ഥാനമാവുന്നതിനാൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം പ്രകൃതിസംരഷണസംഘടനയായ ഐ.യു.സി.എൻ.ആണ് ആദ്യഘട്ട വിലയിരുത്തലുകൾ നടത്തിയതും ഒരു വിദഗ്ദ്ധസംഘത്തെ അയച്ച് കേരളം,തമിഴ്നാട്, ഗോവ, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോകുന്ന മേഖലകളിൽ പഠനം നടത്തുകയും ചെയ്തത്. ജന്തു വൈവിധ്യത്തിന് പുറമെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യ ഭംഗിയുള്ള 1500 റോളം കാട്ടുപൂക്കൾ ഇവിടെയുള്ളതായ് വിദഗ്ദ്ധസംഘം റിപ്പോർട്ട് ചെയ്തു. ഈ സമിതി പശ്ചിമഘട്ടത്തിലെ പഠനവിവരങ്ങൾ ഉൾപെടുത്തി ഒരു റിപ്പോർട്ട് ഐ യു സി എൻ മുമ്പാകെ സമർപ്പിക്കുകയും അതിനുശേഷംയുനെസ്കോയ്ക്ക് കീഴിലെ 'വേൾഡ് ഹെറിറ്റേജ് കമ്മിറ്റി'മുമ്പാകയും.ഈ കമ്മിറ്റിയുടേതാണ് പശ്ചിമഘട്ടത്തിനു ലോകപൈതൃക പദവി നൽകി കൊണ്ടുള്ള അന്തിമ തീരുമാനം. പൈതൃകസ്ഥാപങ്ങളുടെ സംരഷണം യുനെസ്കോയുടെകീഴിലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. 2006 ൽ ഇന്തയ യുനെസ്കോയുടെ മാബ് (മാൻ ആൻഡ് ദി ബയോസ്ഫിയർ) പദ്ധതി പശ്ചിമഘട്ടത്തിനുവേണ്ടി അപേക്ഷിക്കുകയും അത് ഒരു ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. .2012 ൽ താഴെയുള്ള പട്ടികയിലെ സ്ഥലങ്ങളെല്ലാം ലോകപൈതൃക സ്ഥാനങ്ങളായി പ്രഖ്യാപിച്ചു credits wikipedia
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ് ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ് ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, K2(പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെആൻഡെസ് പർവ്വതനിരയിലുള്ളഅകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്, സിന്ധു,ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെഎന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളില്പ്പെടുന്ന ഹിമാലയം,ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്.ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം,യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ് മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്. ഏതാണ്ട് 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശംടെത്തീസ് കടലിന്റെഅടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
ഭാരത ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപ്പെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെഹിമവാൻ, ഹിമാലയം, ഹൈമവതിമുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം.ഹൈന്ദവ ചരിത്രവുമായി ഹിമാലയത്തിന് അഭേദ്യമായ ബന്ധങ്ങളുണ്ട്. പരമശിവന്റെആസ്ഥാനമായ കൈലാസംഹിമാലയത്തിലാണ്. പാർവതി ദേവിഹിമവാന്റെ പുത്രിയാണെന്നാണ് വിശ്വാസം. രാമായണം, മഹാഭാരതംഎന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ് ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായഎവറസ്റ്റ് ഹിമാലയത്തിലാണ്. 2410 കിലോമീറ്റർ ആണ് ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ് സിന്ധു നദി മുതൽ കിഴക്ക് ബ്രഹ്മപുത്ര നദി വരെ ഉള്ള പർവ്വതങ്ങളെ ആണ് ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.
സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ളകശ്മീർ പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ് ഹിമാലയം. ഹിമാദ്രി(Greater Himalaya), ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ് ഈ നിരകൾ[2]. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികൾ പർവതങ്ങളേക്കാൾ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്.
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ് ഈ നിര. എവറസ്റ്റ്, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽതിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്.
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു.ഡാർജിലിംഗ്, മസ്സൂറി, നൈനിറ്റാൾതുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്.
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്.
ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്. ഡൂൺസ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാഡൂൺ).
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതിമുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികൾ പറയുന്നത്. ആഗോള താപനവുംമലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.
തെക്കേ അമേരിക്കയിലെആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ (Amazon rainforest). എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ മറ്റു ഭാഷകളിലെ പേരുകൾപോർച്ചുഗീസ്: Floresta Amazônica or Amazônia; സ്പാനിഷ്: Selva Amazónica, Amazonía അല്ലെങ്കിൽ സാധാരണയായി Amazonia; ഫ്രഞ്ച്: Forêt amazonienne; ഡച്ച്: Amazoneregenwoud) എന്നിങ്ങനെയാണ്. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്രമീറ്ററും ഈ വനം വ്യാപിച്ചു കിടക്കുന്നു. (കേരളത്തിന്റെ 138 ഇരട്ടി വലിപ്പം). 60 ശതമാനവും ബ്രസീലിലും13 ശതമാനം പെറുവിലും 10 ശതമാനംകൊളംബിയയിലും ഉൾപ്പെടെ ആകെ 9 രാജ്യങ്ങളിലായി ആമസോൺ മഴക്കാടുകൾ സ്ഥിതിചെയ്യുന്നു. മറ്റു രാജ്യങ്ങൾ വെനിസ്വേല, ഇക്വഡോർ,ബൊളീവിയ, ഗയാന, സുരിനാം ഫ്രഞ്ച്അധീനതയിലുള്ള ഫ്രഞ്ച് ഗയാനഎന്നിവയാGണവ. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെപകുതിയും ആമസോണിലാണ്.ഉഷ്ണമേഖലാ മഴക്കാടുകളിലെഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000സ്പീഷിസുകളിലായി 39000 കോടി മരങ്ങളാണ് ഇവിടെയുള്ളത്.
അഞ്ചരക്കോടി വർഷങ്ങളായി നിലനിൽക്കുന്ന വനമാണ് ആമസോൺ മഴക്കാടുകൾ.കഴിഞ്ഞ 21000 വർഷത്തിനിടയിൽ ആമസോണിലെ സസ്യജാലത്തിന് കാര്യമായ മാറ്റങ്ങൾ വന്നതായി കരുതുന്നു. വടക്കേ ഛാഡ്ഉൾപ്പെടെയുള്ള സഹാറ മരുഭൂമിയിൽ നിന്നും ഓരോ വർഷവും 500 ലക്ഷംടൺ പൊടി അത്‌ലാന്റിക് മഹാസമുദ്രത്തിനു മുകളിലൂടെ പറന്ന് ആമസോണിൽ എത്തുന്നു. ഈ പൊടിയിൽ അടങ്ങിയിരിക്കുന്നഫോസ്ഫറസ് ആമസോണിലെ സസ്യങ്ങൾക്ക് വളരാനാവശ്യമായ പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. മഴയിൽക്കൂടിയും പ്രളയത്തിൽക്കൂടിയും ആമസോൺ നദിയിലൂടെ വർഷാവർഷം ഒഴുകിനഷ്ടപ്പെടുന്ന ഫോസ്ഫറസ് ഇതിനു തുല്യമാണു താനും.സഹാറയിൽ നിന്നും പറന്നുപോകുന്ന പൊടിയെപ്പറ്റിനാസയുടെ കാലിപ്സോ ഉപഗ്രഹം പഠനം നടത്തിയിട്ടുണ്ട്. അതുപ്രകാരം 18 കോടി ടൺ പൊടിയാണ് ശരാശരി ഒരു വർഷം സഹാറയിൽ നിന്നും പുറത്തേക്ക് പറക്കുന്നത്. 15 ഡിഗ്രീ (പടിഞ്ഞാറ്) രേഖാംശത്തിലുള്ള ഈ പ്രദേശത്തുനിന്നും 2600 കിലോമീറ്ററുകളോളം താണ്ടിഅത്‌ലാന്റിക് മഹാസമുദ്രത്തിനുമുകളിലൂടെ, പോകുന്ന വഴിയിൽ അവിടെയും കുറെ വീഴ്ത്തി, 35 ഡിഗ്രി പടിഞ്ഞാറ് രേഖാശം വരുന്ന തെക്കേ അമേരിക്കയുടെ കിഴക്കൻ തീരത്ത് ഏതാണ്ട് 2.77 കോടി ടണ്ണോളം (ഏകദേശം 15 ശതമാനം) പൊടി ആമസോൺ മെഖലകളിലും വർഷിച്ച് ബാക്കിവരുന്ന 13 കോടി ടൺ പൊടി അന്തരീക്ഷത്തിൽ തുടരുന്നു. ഇതിൽ 4.3 കോടി ടണ്ണോളം പൊടി വടക്ക്പടിഞ്ഞാറോട്ട് പറന്ന് 75 ഡിഗ്രി പടിഞ്ഞാറ് യാത്ര ചെയ്ത് കരീബിയൻ കടലിൽ പതിക്കുന്നു.
പലവർഷങ്ങളിലും ഇങ്ങനെ സഹാറയിൽ നിന്നും ഉയരുന്ന പൊടിയുടെ അളവ് വലിയ തോതിൽ വ്യത്യാസപ്പെട്ടിരിക്കും. തെക്കൻ സഹാറയിൽ മഴ പെയ്യുന്ന വർഷങ്ങളിൽ അവിടെ നിന്നും ഉയരുന്ന പൊടിയുടെ അളവ് കുറവാണ്.
പുരാതനകാലം മുതൽ തനെ ആമസോൺ വനങ്ങളിൽ മനുഷ്യർ താമസിച്ചിരുന്നു. 11200 വർഷം മുമ്പ് മനുഷ്യർ വസിച്ചിരുന്നതായി പര്യവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ആധുനികകാലത്ത് AD 1250 -ഓടെ മനുഷ്യർ ഇവിടെ സ്ഥിരവാസം ഉറപ്പിക്കുകയും തൽഫലമായി കാടിന്റെ പ്രകൃതത്തിൽ വ്യത്യാസം വരികയും ഉണ്ടായി. ആധുനികകാല പര്യവേഷണങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകൾ അനുസരിച്ച് AD 1500 കാലഘട്ടത്തിൽ ഏതാൺ 50 ലക്ഷം ആൾക്കാർ ആമസോൺ പ്രദേശത്ത് ജീവിച്ചിരുന്നിട്ടുണ്ടാവാം എന്ന് കരുതുന്നു. 1900 ആയപ്പോഴേക്കും ഇത് 10 ലക്ഷമായി കുറയുകയും 1980 കളിൽ ഇതു വെറും 2 ലക്ഷമായി ചുരുങ്ങുകയും ചെയ്തു.
1542 -ൽ ആദ്യമായി മുഴുനീളത്തിൽ ആമസോണിലൂടെ യാത്ര ചെയ്ത യൂറോപ്പുകാരൻ ഫ്രാൻസിസ്കോ ഡി ഒറീല്ലാന ആയിരുന്നു. അദ്ദേഹം അന്നു ആമസോൺ സംസക്കരത്തെപ്പറ്റിപ്പറഞ്ഞത് അതിശയോക്തിയായിരുന്നു എന്നു കരുതിവന്നത് ബി ബി സിയുടെഅസാധാരണ ചരിത്രങ്ങൾഖണ്ഡിക്കുന്നുണ്ട്. ഫ്രാൻസിസ്കോ പറഞ്ഞതുപോലെതന്നെ വളരെ സങ്കീർണ്ണമായ സസ്കാരങ്ങൾ ആമസോണിൽ കാലങ്ങളായി നിലനിന്നിരുന്നു എന്നു തന്നെ വേണം കരുതാൻ. ഇത്തരം സംസ്ക്കാരങ്ങൾ യൂറോപ്പിലുള്ളവർ കൊണ്ടുവന്നവസൂരി പോലുള്ള രോഗങ്ങൾ വ്യാപിച്ച് നശിച്ച് ഇല്ലാതെയായി. ശൂന്യമായ വന്യത അല്ലായിരുന്നു ആമസോണിൽ നിലനിന്നിരുന്നത്, മറിച്ച് മനുഷ്യർ ഉണ്ടാക്കിയ സംസ്കാരമായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്ന് ബി ബി സിയുടെ പരമ്പര വ്യക്തമാക്കുന്നുണ്ട്. 2003 -ൽ പര്യവേഷണങ്ങളിൽ പുരാതനമായ വലിയ മനുഷ്യവാസങ്ങളുടെ തെളിവുകളും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിച്ചിരുന്നുവെന്നുമുള്ള കാര്യങ്ങൾ മനസ്സിലാക്കാം.
മഴക്കാടുകളാണ് ജൈവവൈവിധ്യത്തിന്റെ കേന്ദ്രങ്ങൾ, ഇതിൽത്തന്നെ ആമസോണാവട്ടേ, ഏഷ്യയിലെയും ആഫ്രിക്കയിലെയും കാടുകളേക്കാൾ ഉയർന്ന ജൈവവൈവിധ്യം ഉള്ളതുമാണ്. ഈ കാടുകളിൽ മറ്റെവിടെയുമുള്ള ജീവജാലങ്ങളേക്കാൾ ജീവികൾ അടങ്ങിയിരിക്കുന്നു. അറിയപ്പെടുന്ന സസ്യജന്തുജാലങ്ങളിൽ പത്തിൽ ഒന്നും ഇവിടെയാണ് ഉള്ളത്.അതായത് ലോകത്തേറ്റവും ജന്തുസസ്യജാലങ്ങൾ ഉള്ള സ്ഥലമാണ് ആമസോൺ മഴക്കാടുകൾ.
ആമസോൺ മേഖലയിൽ ഏതാണ്ട് 25 ലക്ഷം പ്രാണി സ്പീഷിസുകളും,പതിനായിരക്കണക്കിനു സസ്യങ്ങളും, 2,000 പക്ഷികളും സസ്തനികളുംഉണ്ട്. ഇതുവരെ കുറഞ്ഞത് 40000 തരം സസ്യങ്ങൾ, 2,200 തരം മീനുകൾ,1,294 പക്ഷികൾ, 427സസ്തനികൾ, 428 ഉഭയജീവികൾ, 378 ഉരഗങ്ങൾ എന്നിവയെ ഇവിടെ നിന്നും ശാസ്ത്രീയമായി വർഗ്ഗീകരിച്ചിട്ടുണ്ട്.ലോകത്തു കാണുന്ന അഞ്ചുതരം പക്ഷികളിൽ ഒന്ന് ആമസോൺ മഴക്കാടുകളിലാവും, അതുപോലെ തന്നെ അഞ്ചിൽ ഒന്ന് തരം മൽസ്യങ്ങളും ഇവിടത്തെ പുഴകളിലാണ് ഉണ്ടാവുക. 96660 നും 128843 നും ഇടയിൽ അകശേരുകികൾ ബ്രസീലിൽ മാത്രം ഉണ്ടെന്നാണു കണക്ക്.
ലോകത്തേറ്റവും കൂടുതൽ സസ്യവൈവിധ്യമുള്ള ഇടമാണ് ആമസോൺ കാടുകൾ. 2001 -ലെ ഒരു പഠനപ്രകാരം 62 ഏക്കർഇക്വഡോറിലെ മഴക്കാടുകളിൽ 1100 -ലേറെ തരം മരങ്ങൾ തന്നെ ഉണ്ട്.1999 -ലെ ഒരു പഠനത്തിൽ ഒരു ചതുരശ്ര കിലോമീറ്റർ (247 ഏക്കർ) ആമസോൺ കാട്ടിൽ 90790 ടൺ ജീവനുള്ള സസ്യങ്ങൾ ഉണ്ടത്രേ. ഒരു ഹെക്ടറിൽ ശരാശരി 365 (± 47) ടണ്ണോളമാണ് ആമസോൺ പ്രദേശത്തെ സസ്യാവശിഷ്ടം.ഇന്നേവരെ ഏതാണ്ട് 438000 തരം സാമ്പത്തിക-സാമൂഹ്യ പ്രാധാന്യമുള്ള സസ്യവർഗ്ഗങ്ങളെ ഇവിടെ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ധാരാളം സ്പീഷിസുകളെ കണ്ടെത്താനും രേഖപ്പെടുത്താനും ബാക്കിയുണ്ട് താനും.ആകെ 16000 സ്പീഷിസ് മരങ്ങൾ ഈ പ്രദേശത്ത് ഉണ്ടെന്നാണ് നിഗമനം.
മഴക്കാട്ടിലെ മരങ്ങളുടെ പച്ച ഇലകളുടെ അളവ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സൂര്യപ്രകാശം പരമാവധി കിട്ടുന്ന കാലത്ത് ഇലച്ചാർത്തുകൾ വളരെയേറെയുണ്ടാവും, മേഘം മൂടിയ നനഞ്ഞ കാലത്ത് ഇല പൊഴിക്കുകയും ചെയ്യും. ഈ മാറ്റങ്ങൾ വഴിയാണ്പ്രകാശസംശ്ലേഷണവും ശ്വസനവും വഴി കാർബൺ ബാലൻസ് നിലനിർത്തുന്നത്.
ധാരാളം അപകടങ്ങളും പതിയിരിക്കുന്ന ഇടമാണ് ആമസോൺ മഴക്കാടുകൾ. ഇരപിടിയന്മാരിൽ വലിയവർ കരയിൽകറുത്ത ചീങ്കണ്ണി, ജാഗ്വാർ, പൂമ,അനാക്കൊണ്ട എന്നിവരും, വെള്ളത്തിൽ ഇരയെ ബോധം കെടുത്താനും കൊല്ലാനോ പോലും ശേഷിയുള്ള വൈദ്യുത ഷോക്ക് അടിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് ഈലുകളും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ളപിരാനകളും ഉണ്ട്.കൊടിയ വിഷം ഉള്ള അമ്പു തവളകൾ മാരകമായ lipophilic ആൽക്കലോയ്‌ഡ്ശരീരത്തിൽ നിന്നും പുറപ്പെടുവിക്കും. ഇവ കൂടാതെ ധാരാളം പരാന്നഭോജികളായ ജീവികളും രോഗം പരത്തുന്നവയും ഉണ്ട്.പേവിഷം പരത്താൻ കഴിവുള്ളവാമ്പയർ വവ്വാലുകളും ഇവയിൽ പെടുന്നു.മലേറിയ, മഞ്ഞപ്പനി,ഡെംഗിപ്പനി എന്നിവയും ആമസോൺ പ്രദേശത്ത് പിടിപെടാം.
ഭൂമിയുടെ കാന്തികധ്രുവങ്ങളിൽ നിന്ന് 18° മുതൽ 23° വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരത്തെയാണ് ധ്രുവദീപ്തി(ഇംഗ്ലീഷ്: 'Aurora')എന്ന് പറയുന്നത്. ഇത് പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്.സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. ദക്ഷിണധ്രുവത്തിൽ ഇത്തരത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്ട്രേലിസ് (Aurora Australis). ഉത്തരധ്രുവത്തിൽ രാത്രി ആകാശത്തുകാണപ്പെടുന്ന ദീപ്തിപ്രസരമാണ് അറോറ ബോറിയാലിസ്(Aurora Borealis).
മിക്കപ്പോഴും ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനില്ക്കുന്ന ഈ പ്രകാശധോരണി ചിലപ്പോൾ മണിക്കൂറുകളോളം തുടർന്നു പോവാറുണ്ട്. വിദൂരതയിൽ അഗ്നിജ്വാലപോലുള്ള ഒരു തേജസ്സ് പ്രത്യക്ഷപ്പെടുന്നു. വിവിധ വലിപ്പത്തിലും വർണത്തിലുമുള്ള പ്രകാശനാടകളായി അവ ആകാശത്തിന്റെ ഉച്ചകോടിയിലേക്കു നീളുന്നു. പിന്നെ അവ അങ്ങനെതന്നെ തങ്ങിനിന്നു വെളിച്ചം വിതറും. ചുവപ്പ്, പച്ച, നീല വർണങ്ങളാണ് പ്രധാനമായും ഉണ്ടാവുക. ചിലപ്പോൾ മൂടൽമഞ്ഞുപോലെ തോന്നിക്കുന്ന ഇരുട്ടിന്റെ നേരിയ പാടയിൽ ഈ ദീപ്തിപ്രസരം പാടെ മങ്ങിപ്പോകുന്നു. അല്പസമയത്തിനുശേഷം ഈ മറ ഭേദിച്ചു വീണ്ടും പ്രകാശം പരക്കുന്നു. അപ്പോൾ ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പുപാളിയുടെ ശോഭയായിരിക്കും പ്രകാശവീചികൾക്കുണ്ടാവുക. പ്രഭാതമാകുന്നതോടെ ഈ പ്രകാശം ക്രമേണ വിളറിവെളുത്ത് അന്തർധാനം ചെയ്യുന്നു. തീവ്രതയിലും വർണപ്പകിട്ടിലും പ്രകൃതിയിലും വ്യത്യസ്തമായിട്ടായിരിക്കും ഇവ ആവർത്തിക്കുന്നത്. ഒരേ സ്ഥാനത്തുതന്നെ തുടർന്നു പ്രത്യക്ഷപ്പെടണമെന്നുമില്ല. ഇവ ചന്ദ്രികയുള്ള രാത്രികളിൽ പ്രായേണ മങ്ങിക്കാണപ്പെടും. അറോറാകളിലെ വർണവിശേഷങ്ങളിൽ പ്രമുഖം പച്ചകലർന്ന മഞ്ഞയാണ്. ചിലപ്പോൾ ഇളം നീലയോ ചുവപ്പോ ആയിക്കൂടെന്നില്ല. സൗരപ്രജ്ജ്വാലകളുടെ ആധിക്യമുള്ളപ്പോൾ വർണരാജിയിലെ മുന്തിയ നിറം കടുംചുവപ്പായിരിക്കും. പച്ചകലർന്ന മഞ്ഞയുടെ പശ്ചാത്തലത്തിൽ ചുവപ്പും നീലയും ഇടകലർന്ന നാടകളോടുകൂടിയ തൊങ്ങലുകളാണ് അറോറാപ്രകാശത്തിലെ അത്യന്തം ആകർഷകമായ ദൃശ്യം.
രാത്രിയുടെ ആരംഭത്തിൽത്തന്നെ പ്രഭാവൈചിത്ര്യം പ്രത്യക്ഷപ്പെടുന്നു. എന്നാൽ അർധരാത്രിക്ക് ഒന്നോ രണ്ടോ മണിക്കൂറുകൾക്കു മുൻപാണ് പ്രകാശം ഏറ്റവും തീക്ഷ്ണമാകുന്നത്.വിഷുവ (Equinox) കാലങ്ങൾക്കടുത്ത് അറോറാകളുടെ ആവൃത്തി അധികമായി കാണുന്നു. സൗര ആളലുകൾക്കു (solar flares) ശേഷം അറോറകൾ വളരെ തീവ്രമായിരിക്കുന്നതായും കാണുന്നു. ഉത്തര ദക്ഷിണ ധ്രുവദീപ്തികൾ തമ്മിൽ കാര്യമായ യാതൊരു വ്യത്യാസവുമില്ല. ഭൂമിയുടെ കാന്തികധ്രുവത്തെ ചുറ്റി 23° അകലത്തോളമുള്ള മേഖലയിലാണ് അറോറാ ബോറിയാലിസ് പ്രത്യക്ഷപ്പെടുന്നത്. അറോറാ ആസ്റ്റ്രേലിസ് ആകട്ടെ കാന്തികധ്രുവത്തിന് 18° അകലത്തോളം മാത്രം പ്രത്യക്ഷപ്പെടുന്നു. ഉത്തരാർധഗോളത്തിൽ കാന്തികധ്രുവത്തിന്റെ സ്ഥാനം ഗ്രീൻലൻഡിന്റെ വ.പടിഞ്ഞാറു ഭാഗത്തുള്ള തൂലെ (Thule) ആണ്. അലാസ്ക, ഹഡ്സൺ ഉൾക്കടൽ, ലാബ്രഡോർ, നോർവേ, സ്വീഡൻ, സൈബീരിയയുടെ വടക്കൻതീരം എന്നീ പ്രദേശങ്ങൾ അറോറാ മേഖലയിൽ ഉൾ പ്പെട്ടിരിക്കുന്നു. ദക്ഷിണാർധഗോളത്തിൽ കാന്തികധ്രുവവും അറോറാ മേഖലയും അന്റാർട്ടിക്കയിലാണ്.
സൗര-പ്രജ്ജ്വാലകളുമായുള്ള ബന്ധം പരിഗണിച്ചാൽ സൂര്യനിൽനിന്നുള്ളകണവികിരണങ്ങളാണ് (corpuscular radiation) ധ്രുവദീപ്തിക്കു ഹേതുവെന്ന് അനുമാനിക്കാം. കാരണം മേല്പറഞ്ഞ സമയാന്തരാളം അടിസ്ഥാനമാക്കി നോക്കുമ്പോൾ കാന്തികവിക്ഷോഭങ്ങൾക്കും അറോറാകൾക്കും നിദാനമാകുന്ന സൗരോത്സർജങ്ങൾ പ്രകാശരശ്മികളോളം വേഗത്തിൽ സഞ്ചരിക്കുന്നില്ല; വിദ്യുത് കാന്തിക (electro magnetic) വികിരണംകൊണ്ടല്ല അറോറാകൾ ഉണ്ടാകുന്നതെന്നു സാരം.
അറോറാപ്രകാശത്തിനു ധ്രുവണം(polarisation) സംഭവിച്ചുകാണുന്നില്ല. ഇതിൽനിന്നു പ്രതിപതനമോ,അപവർത്തനമോ മൂലമുണ്ടാകുന്ന പ്രകാശ വിശേഷമല്ല ധ്രുവദീപ്തിയുടേതെന്നു നിർണയിക്കാം. സ്വയം പ്രകാശികവസ്തുക്കളാണ് അറോറായ്ക്കു ഹേതു. വർണരാജിയുടെ വിശ്ലേഷണത്തിലൂടെ വിവിധ ശാസ്ത്രകാരന്മാർ ധ്രുവദീപ്തിയുടെ സ്വഭാവം നിർണയിച്ചിട്ടുണ്ട്. പച്ചയും ചുവപ്പും നിറങ്ങൾക്കു നിദാനം അണുഓക്സിജനാണ്. ചുവപ്പിന്റെയും അവരക്തവർണത്തിന്റെയും മേഖലകളിൽ നൈട്രജൻതന്മാത്രകളാണ്. അൾട്രാവയലറ്റ് മേഖലയിൽ നൈട്രജൻ തന്മാത്രകളുടെ മറ്റൊരു വീചിയാണുള്ളത്.അണുഹൈഡ്രജന്റെ സാന്നിധ്യവും തെളിയിക്കപ്പെട്ടിട്ടുണ്ട് (വേഗാഡ്; 1939). ന്യൂട്ടന്റെ കണക്കനുസരിച്ചുള്ള സമയാന്തരാളം സൂര്യനിൽനിന്ന് ഉത്സർജിക്കപ്പെടുന്ന അണുഹൈഡ്രജന് അന്തരീക്ഷത്തിന്റെ അതിർത്തിയോളം സഞ്ചരിച്ചെത്തുന്നതിനു വേണ്ടിവരുന്ന സമയമാണെന്നു മെയ്നെൽ (1950) ഊഹിച്ചു. ബഹിരാകാശത്തിൽ നിന്ന് അന്തരീക്ഷത്തിലേക്കടിഞ്ഞുകയറുന്ന പ്രോട്ടോണുകളാണ് അറോറാകൾക്കു നിദാനമെന്നായിരുന്നു മെയ്നെലിന്റെ സിദ്ധാന്തം. സൂര്യനിൽനിന്നു പ്രസരിക്കുന്ന പ്രോട്ടോണുകൾസെക്കൻഡിൽ 3,200 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്നു. അവയുടെ അന്തരീക്ഷത്തിലേക്കുള്ള നുഴഞ്ഞുകയറ്റം, അന്തരീക്ഷഘടകങ്ങളുടെ തന്മാത്രകളിൽനിന്നുംഇലക്ട്രോണുകളെ മോചിപ്പിക്കുന്നു. ഈ ഇലക്ട്രോണുകൾ വിസർജിക്കുന്ന ചാലകോർജം പ്രകാശോത്സർജനത്തിനു കാരണമാകുന്നതാണ് അറോറാകളെന്നായിരുന്നു മെയ്നെലിന്റെ വിശദീകരണം.
അടുത്തകാലത്ത് സ്പേസ്ഷട്ടിലുംഉപഗ്രഹങ്ങളും നടത്തിയ അന്വേഷണങ്ങൾ അറോറകളെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭ്യമാക്കിയിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ, പ്രവാഹത്തെ സൗരവാതം എന്നു വിളിക്കുന്നു. ഭൂമിയിലെത്തുന്ന സൗരവാതകണങ്ങളിൽ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തിൽ (magnetosphere) മന്ദനത്തിനു വിധേയമാവുകയും, അതിനെ മുറിച്ചു കടക്കാൻ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു. എന്നാൽ ഊർജ്ജം കൂടിയ കണങ്ങൾ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. ഇത് ഏറെയും സംഭവിക്കുക ഭൂമിയുടെ കാന്തികധ്രുവങ്ങളോടു ചേർന്ന് ഫണൽ രൂപത്തിലുള്ള, കാന്തികബലരേഖകളില്ലാത്ത മേഖലയിലാണ്. ഭൗമോപരിതലത്തിൽനിന്ന് ഏതാണ്ട് 100 കി.മീ. ഉയരത്തിലെത്തുമ്പോൾ ഈ കണങ്ങൾ അന്തരീക്ഷതന്മാത്രകളുമായി കൂട്ടിയിടിച്ച് അവയെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായാണ് പ്രകാശധോരണി ഉണ്ടാകുന്നത്.
പുരാതന യവനപണ്ഡിതന്മാർക്കും റോമാക്കാർക്കും ഈ പ്രകാശപ്രസരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അരിസ്റ്റോട്ടൽ,പ്ലിനി, സെനേക്കാ എന്നിവർ ഇതേക്കുറിച്ചു വിവരിച്ചിട്ടുണ്ട്. ഉത്തര ധ്രുവീയമേഖലകളിൽ കണ്ടുപോരുന്ന ഈ പ്രകാശവൈചിത്ര്യത്തെ പൗരാണികർ 'അറോറാ ബോറിയാലിസ്' (Aurora Borealis) എന്നു വിളിച്ചു.
ദക്ഷിണധ്രുവ മേഖലയിലെ ദീപ്തിവിശേഷത്തെപ്പറ്റി ആദ്യം സൂചന നല്കിയത് ക്യാപ്റ്റൻ കുക്ക് (1773) ആയിരുന്നു. അദ്ദേഹം അതിനെ 'അറോറാ ആസ്റ്റ്രേലിസ്' (Aurora Australis) എന്നു വിളിച്ചു.
അറോറാകളെ പൊതുവേ രണ്ടു വിഭാഗത്തിൽ പ്പെടുത്താം: കിരണങ്ങളായി പ്രകാശിക്കുന്നവയും അല്ലാത്തവയും. രണ്ടാമത്തെ വിഭാഗത്തിൽ പ്പെട്ടവ സമാംഗചാപങ്ങളുടെ രൂപത്തിൽ പ്രകാശിക്കുന്നവയാണ്. ഇവയിലെ ഏറ്റവും മുകളിലത്തെ ചാപം വിസരിച്ചും താഴത്തെ അരികു വില്ലുപോലെ വളഞ്ഞു വ്യക്തമായും കാണുന്നു. വളരെ ഉയരത്തിൽനിന്നു സ്ഫുരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്. ഇവയുടെ അടിത്തട്ട് നിലനിരപ്പിൽ നിന്നു കുറഞ്ഞത് 90 കി.മീ. ഉയരത്തിലായിരിക്കും. ഭൂമിയുടെ ഗോളാകൃതി ചെലുത്തുന്ന സ്വാധീനംമൂലം ദൂരെയുള്ള നിരീക്ഷകനു ചാപാകൃതിയിൽ ദൃശ്യമാകുന്നു. മുകളിലേക്കു പോകുന്തോറും ക്രമേണ വിസരിച്ചും കാണാം. ചിലപ്പോൾ ഈ പ്രകാശചാപങ്ങളോരോന്നും തരംഗാകൃതിയിൽ കാണപ്പെടാം; ഇടവിട്ട് തൊങ്ങലുകളെപ്പോലെയുമാകാം.
കാന്തികധ്രുവത്തെ അടിസ്ഥാനമാക്കിയുള്ള ഊർധ്വബിന്ദു (zenith) വിലേക്ക് അഭിസരിക്കുന്ന രീതിയിലാണ് കിരണരൂപത്തിലുള്ള അറോറാകളിലെ ദീപ്തിപ്രസരണം. ചിലപ്പോൾ കിരണങ്ങൾക്കുപകരം വീചികളായിട്ടായിരിക്കും കാണുന്നത്. കാന്തിക-ഊർധ്വബിന്ദുവിനു ചുറ്റുമായി രൂപംകൊള്ളുന്ന പ്രകാശവലയങ്ങൾ പ്രത്യേക അക്ഷാംശത്തിലുള്ള നിരീക്ഷകന്, ആകാശമധ്യത്ത് അതിദീപ്തമായ ഒരു കിരണമണ്ഡലം (corona) ദൃശ്യമാക്കുന്നു. സൂര്യാസ്തമയത്തോടനുബന്ധിച്ച് ആകാശത്തിന്റെ വടക്കരികിലായി ചാപാകൃതിയിലുള്ള പ്രഭാപുഞ്ജമായാണ് ഇവ ആദ്യം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ തെക്കോട്ടുനീങ്ങി, ആകാശത്തിന്റെ ഒരു ഭാഗം മുഴുവൻ വ്യാപിക്കുന്നു. കിരണങ്ങളായോ വീചികളായോ പ്രക്ഷിപ്തമാകുന്നത് പിന്നീടാണ്. ഏറ്റവും ദീപ്തിമത്തായ അവസരത്തിൽ കിരണമണ്ഡലം ദൃശ്യമാകുന്നു.
ധ്രുവദീപ്തികൾ പ്രത്യക്ഷപ്പെടുന്ന അന്തരീക്ഷമണ്ഡലം ഏതെന്നതിനെപ്പറ്റി ആദ്യം പഠനം നടത്തിയത് സ്റ്റാമർ, വേഗാഡ് എന്നിവരായിരുന്നു. ഏതാണ്ട് 105 കി.മീ. ഉയരത്തിൽ ധ്രുവദീപ്തികളിലെ ഏറ്റവും കൂടിയ തീവ്രത പ്രകടമാകുന്നുവെന്നാണ് സ്റ്റാമറുടെ അഭിപ്രായം. ചാപാകൃതിയിലുള്ള ദീപ്തികൾ 160 കി.മീ. ലേറെ എത്തുന്നില്ല. എന്നാൽ കിരണങ്ങളായി പ്രകാശിക്കുന്നവ 400 കി.മീറ്ററോളം ഉയരത്തിലെത്തുന്നു. ഇവയിൽ ചിലതു ഭൂപ്രച്ഛായയെ അതിക്രമിച്ചു സൂര്യപ്രകാശത്തിന്റെ മേഖലയോളം വ്യാപിക്കുന്നു. നരച്ച പാടലവർണത്തോടെ പ്രകാശിക്കുന്ന ഇവയെ സൗരപ്രകാശിത അറോറാ (Sunlit Aurora) എന്നു പറയുന്നു.
ഉഗ്രമായ കാന്തിക വിക്ഷോഭങ്ങളോട് (magnetic storms) അനുബന്ധിച്ചുണ്ടാകുന്ന അറോറാകളാണ് ഏറ്റവും ദീപ്തമായി പ്രകാശിക്കുന്നത്. ആഗോളവ്യാപകമായാണ് കാന്തിക വിക്ഷോഭങ്ങൾ ഉണ്ടാവുക. തുടർന്നുണ്ടാകുന്ന ധ്രുവദീപ്തികൾ രണ്ടു ഗോളാർധങ്ങളിലും ഒരേസമയം ദൃശ്യമാകുന്നു. വിക്ഷോഭങ്ങളുടെ തീവ്രതയ്ക്കൊപ്പം പ്രകാശമേഖലയുടെ വ്യാപ്തിയും വർധിക്കുന്നു. ചിലപ്പോൾ അറോറാകളുടെ പ്രഭാപൂരം ഉഷ്ണമേഖലയോളം ദൃശ്യമാകുന്നു.
അറോറായും കാന്തിക വിക്ഷോഭങ്ങളുമായുള്ള ആനുപാതികബന്ധത്തെക്കുറിക്കുന്ന ആദ്യത്തെ സൂചന ഹെയോർതറുടേതായിരുന്നു (1741). അതിനുമുൻപുതന്നെസൂര്യകളങ്കങ്ങളും അറോറാകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നു (ഡീമെയ്രാൻ;1733). എന്നാൽ സൂര്യകളങ്കങ്ങളും കാന്തിക വിക്ഷോഭങ്ങളുമായി ഇത്തരമൊരു ബന്ധം കാണുന്നില്ല. സൂര്യകളങ്കങ്ങളെപ്പോലെ കാന്തിക വിക്ഷോഭങ്ങളും ഒരു പതിനൊന്നുവർഷ ആവർത്തനകാലത്തെ അനുസരിക്കുന്നു. സൂര്യകളങ്കങ്ങളുടെ ആധിക്യമുള്ള വർഷങ്ങളിൽ കാന്തിക വിക്ഷോഭങ്ങൾ കുറഞ്ഞും അവ നന്നേകുറഞ്ഞുള്ള വർഷം വിക്ഷോഭങ്ങൾ അധികമായും കണ്ടിട്ടുണ്ട്. സൂര്യകളങ്കങ്ങളുടെ ആധിക്യകാലത്തുണ്ടാകുന്ന വിക്ഷോഭങ്ങൾ അത്യന്തം ഉഗ്രമായിരിക്കും. തീക്ഷ്ണമായ സൗര ആളലുകളെത്തുടർന്ന് ഒരു ദിവസത്തിനുശേഷം ഉഗ്രവും വ്യാപകവുമായ കാന്തികവിക്ഷോഭമുണ്ടാകുന്നു. ഇവയ്ക്കിടയിലുള്ള സമയാന്തരാളം 26 മണിക്കൂറാണ് (ന്യൂട്ടൻ, എച്ച്.ഡബ്ലിയു; 1944). എല്ലാ ആളലുകളോടുമനുബന്ധിച്ചു വിക്ഷോഭമുണ്ടാകണമെന്നില്ല. കേന്ദ്രത്തിൽ നിന്നും 45o വരെ അകലത്തിനുള്ളിലുള്ള സൗരമേഖലകളിൽനിന്നുള്ള ഉത്സർജങ്ങളാണ് പ്രസക്തം.