തുർക്കിയിലെ Denizli പ്രവിശ്യയിലെ ഒരു മനോഹരമായ സ്ഥലമാണ് പാമുക്കാലേ (Pamukkale). പാമുക്കാലേ എന്നതിന്റെ അർഥം പരുത്തിക്കോട്ടെ എന്നാണ്. ഇവിടം ചൂട് നീരുറവകൾക്കും അതിന്റെ ഒഴുക്ക് മൂലം ചുണ്ണാമ്പ് കല്ലുകളാൽ രൂപപ്പെട്ട തട്ടുകൾക്കും (ചിത്രം കാണുക) പ്രസിദ്ധമാണ്.
ഈ ചൂട് നീരുറവകൾക്ക് 35 ഡിഗ്രി മുതൽ 100 ഡിഗ്രി വരെ ചൂടുണ്ടായിരിക്കും. ഭൂഗർഭ വോൾക്കാനിക് പ്രവർത്തനങ്ങളാണ് ഈ നീരുറവകൾക് കാരണം .