Giant's Causeway ജെയിന്റ്സ് കോസ്വേ


ഒരു ഭീമാകാരമായ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ  40,000 ഇന്റർലക്കിങ് ബസാൾട്ട് നിരകളുടെ ഒരു മേഖലയാണ് ജെയിന്റ്സ് കോസ്വേ . വടക്കൻ അയർലണ്ടിന്റെ വടക്കൻ തീരത്തുള്ള കൗണ്ടി ആന്ട്രിമിനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1986 ൽ യുനെസ്കോ ഇതു ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.

ഈ ബസാൾട് നിരകളിൽ അധികവും ഷഡ്ഭുജ ആകൃതിയിൽ ആണ് രൂപപ്പെട്ടിട്ടുള്ളത് . ഏറ്റവും കൂടിയത് 12 മീറ്റർ നീളമെങ്കിലും ഉള്ള  ബസാൾട് കല്ലുകൾ ഇവിടെ കാണപ്പെടുന്നു.





Pamukkale പാമുക്കാലേ


തുർക്കിയിലെ Denizli പ്രവിശ്യയിലെ ഒരു മനോഹരമായ സ്ഥലമാണ് പാമുക്കാലേ (Pamukkale). പാമുക്കാലേ എന്നതിന്റെ അർഥം പരുത്തിക്കോട്ടെ എന്നാണ്. ഇവിടം ചൂട് നീരുറവകൾക്കും അതിന്റെ ഒഴുക്ക് മൂലം ചുണ്ണാമ്പ് കല്ലുകളാൽ രൂപപ്പെട്ട തട്ടുകൾക്കും (ചിത്രം കാണുക) പ്രസിദ്ധമാണ്.

ഈ ചൂട് നീരുറവകൾക്ക് 35 ഡിഗ്രി മുതൽ 100 ഡിഗ്രി വരെ ചൂടുണ്ടായിരിക്കും. ഭൂഗർഭ വോൾക്കാനിക്‌ പ്രവർത്തനങ്ങളാണ്  ഈ നീരുറവകൾക് കാരണം .

image credits wikipedia

Cave of the Crystals


മെക്സിക്കോയിലെ മുന്നൂറു മീറ്ററോളം ആഴമുള്ള naica ഖനിയിൽ കാണപ്പെട്ട ഭീമൻ  ക്രിസ്റ്റലുകൾ അടങ്ങിയ  ഒരു ഗുഹയാണ്  Cave of the Crystals . ഈ ഗുഹയിൽ selenite crystals  ആണ് കൂടുതലായി കണ്ടു വരുന്നത് .

 ഭൂമിയിൽ ഇത്  വരെ കണ്ടെടുത്തതിൽ വച്ച് ഏറ്റവും വലിയ പ്രകൃതിദത്ത
സ്ഫടികങ്ങളാണ് ഇവിടെ ഉള്ളത്. പന്ത്രണ്ടു മീറ്റർ നീളവും നാലു മീറ്റർ വ്യാസവും അൻപത്തി അഞ്ച് ടണ്
ഭാരവും ഉള്ള സ്ഫടികവും ഇവിട്ട് നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. ഈ ഗുഹയിൽ  അൻപത്തി എട്ട് ഡിഗ്രി വരെ ചൂട് അനുഭവപ്പെടാറുണ്ട്. തൊണ്ണൂറ്റി ഒൻപതു ശതമാനം ഹ്യൂമിഡിറ്റി അനുഭവപ്പെടുന്ന ഇവിടം പത്തു മിനുറ്റിൽ കൂടുതൽ ഒരു സാധാരണ മനുഷ്യന് ചിലവഴിക്കാൻ സാധിക്കില്ല. ഈ ഗുഹ കണ്ടെത്തിയത്  Eloy Javier Delgado സഹോദരന്മാരാണ്

Reference wikipedia. 

Chocolate Hills ചോക്ലേറ്റ് ഹിൽസ്


ഫിലിപ്പീൻസ് എന്ന രാജ്യത്തെ ബൊഹോൾ എന്ന പ്രദേശത്തു കാണപ്പെടുന്ന പ്രകൃതിയാൽ രൂപപ്പെട്ട ഒരു കൂട്ടം കുന്നുകൾ ആണ് ചോക്ലേറ്റ് ഹിൽസ് .അൻപത് കിലോമീറ്റര് ചുറ്റളവിൽ ഏതാണ്ട് 1776 ഓളം
കുന്നുകൾ ഇവിടെ കാണപ്പെടുന്നു. വരണ്ട കാലാവസ്ഥയിൽ ഈ കുന്നുകളിലെ പുല്ലുകൾ ഉണങ്ങി ബ്രൗണ് നിറമാകുന്നു. ചോക്ലറ്റ് നിറം പോലെ തോന്നിക്കുന്നത് കൊണ്ടാണ് ഇവിടം ചോക്ലേറ്റ് ഹിൽസ് എന്ന് അറിയപ്പെടുന്നത് .

ബാഹോളിലെ ഒരു പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രവും കൂടി ആണ് ചോക്ലേറ്റ് ഹിൽസ് . ബാഹോളിലെ provincial ഫ്ലാഗിൽ ഈ സ്ഥലത്തിന്റെ രൂപരേഖ ചേർത്തിട്ടുണ്ട് .Philippine Tourism അതോറിറ്റിയുടെ list of tourist ടെസ്റ്റിനേഷൻസിൽ ഈ പ്രദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ഈ പ്രദേശം രാജ്യത്തെ ടൂറിസ്റ്റ് ടെസ്റ്റിനേഷനുകളിൽ മൂന്നാം സ്ഥാനം നൽകുകയും യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഉള്പെടുത്തുവാനുള്ള ശ്രമങ്ങളും നടത്തുന്നുമുണ്ട്.
.
image credit wikipedia

Nazca Lines നാസ്ക വരകൾ


തെക്കൻ പെറുവിൽ മരുഭൂമിയിൽ കാണപ്പെടുന്ന രേഖാചിത്രങ്ങളാണ് നാസ്ക വരകൾ. ഏകദേശം 80 കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ വരകൾ അവയുടെ രചനാ ചാതുരിയിലും നിർമ്മാണോദേശ്യത്തിലും ഒരു മരീചികയായി അവശേഷിക്കുന്നു. 1940-കളിൽ തുടങ്ങിയ പര്യവേക്ഷണങ്ങൾക്ക് ഇനിയും നാസ്ക വരകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല. 1994-ൽ യുനെസ്കോ നാസ്ക വരകളെ ലോക ഹെറിറ്റേജ് ലിസ്റ്റിൽപ്പെടുത്തി. എ.ഡി. 400-നും 650 ഇടയിലാണ് ഇവ സൃഷ്ടിക്കപ്പെട്ടതെന്നു കരുതുന്നു.


ഈ ചിത്രങ്ങളെക്കുറിച്ച് വിവിധ വാദഗതികൾ നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.

1.അന്യഗ്രഹ ജീവികൾ വരച്ചത്
2.പെറുക്കാരുടെ മതാചാരപ്രകാരം പൂജാദികർമ്മങ്ങൾക്കായി അവർ വരച്ചത്
3.വ്യാവസായിക ആവശ്യങ്ങൾക്കായുള്ള ഭീമൻ യന്ത്രങ്ങളുടെ മാതൃക (prototype)